ജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കിൽ ആവശ്യമായ നിയമങ്ങൾ നടപ്പാക്കി മലയോര കർഷകരുടെ ആശങ്കകൾ ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ
ജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കിൽ ആവശ്യമായ നിയമങ്ങൾ നടപ്പാക്കി മലയോര കർഷകരുടെ ആശങ്കകൾ ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. ഇടുക്കി കട്ടപ്പനയിൽ കാർഡമം ഗ്രോവേഴ്സ് ഫെഡറേഷൻ്റെ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനനിയമ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജനങ്ങളുടെ പക്ഷത്ത് നിൽക്കാൻ ജനപ്രതിനിധികൾ തയ്യാറാകണം. കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ കഴിയുന്ന നിയമങ്ങൾ നടപ്പാക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു.
1961 ലെ വന നിയമ ഭേദഗതിക്കെതിരെയാണ് കാർഡമം ഗ്രോവേഴ്സ് ഫെഡറേഷൻ കട്ടപ്പനയിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചത്. ഫെബ്രുവരി 10-ാം തീയതി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഫെഡറേഷൻ നേതാക്കളുമായി ചർച്ച നടത്തുമെന്ന് എം എം മണി എം എൽ എ പറഞ്ഞു.
സമരത്തിൽ കാർഡമം ഗ്രോവേഴ്സ് ഫെഡറേഷൻ ചെയർമാൻ സ്റ്റെനി പോത്തൻ അധ്യക്ഷനായിരുന്നു.