കട്ടപ്പന സി.ഡി.എസ് 2 ൽ എ.ഡി.എസ് ഇൻ്റേണൽ ഓഡിറ്റർമാർക്കും ADS സെക്രട്ടറിമാർക്കും ഉള്ള ദ്വിദിന പരിശീലനം സംഘടിപ്പിച്ചു
കുടുംബശ്രീ സംസ്ഥാനമിഷൻ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 11 CDS കളിൽ നടത്തിവരുന്ന ചലനം mentorship പ്രോഗ്രാം ന്റെ ഭാഗമായി കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തിൽ കട്ടപ്പന സി.ഡി.എസ് 2 ൽ എ.ഡി.എസ് ഇൻ്റേണൽ ഓഡിറ്റർ മാർക്കും ADS സെക്രട്ടറി മാർക്കും ഉള്ള ദ്വിദിന പരിശീലനം ജനു. 13, 14 തീയതിയിൽ വാഴവര ആശ്രമം ട്രെയിനിംഗ് സെന്റർ ഇൽ സംഘടിപ്പിച്ചു.
പരിശീലനത്തിന്റെ
ഉദ്ഘാടനം കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി നിർവ്വഹിച്ചു.
CDS
Ads
ചെയർപേഴ്സൺ ഷൈനി ജിജി അദ്ധ്യക്ഷത വഹിച്ചു.
സി.ഡി.എസ് 2 വൈസ് ചെയർ പേഴ്സൺ ബീനാസോദരൻ സ്വാഗതം ആശംസിച്ചു. കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ Adv KJ Benny, CDS 1 ചെയർപേഴ്സൺ രത്നമ്മ സുരേന്ദ്രൻ ,സിറ്റി മിഷൻ മാനേജർ മനു സോമൻ, മെന്റർ ദീപ ജയലാൽ എന്നിവർ ആശംസ അറിയിച്ചു.
അടിസ്ഥാന വികസന ഉപസമിതി കൺവീനർ വീര സെൽവി, CDS അക്കൗണ്ടന്റ് ജോമോൾ തോമസ് , സി ഒ ഷിനു, CDS internal auditor . ബിന്ദു വി സി എന്നിവർ പങ്കെടുത്തു സംസാരിച്ചു.
സി.സി.എസ് ഇൻ്റേണൽ ഓഡിറ്റർ രജനി സലി നന്ദി പറഞ്ഞു.
സ്റ്റേറ്റ് കാസ്സ് പ്രതിനിധികൾ അരുൺ ആർ.എസ്( തിരുവനന്തപുരം )ബിന്ദു ജെ(ആലപ്പുഴ ), സ്റ്റേറ്റ് മിഷൻ MCG സീമ ചന്ദ്രൻ എന്നിവർ ക്ലാസ് നയിച്ചു.
14.01.2025 വൈകിട്ട് 4 മണിക്ക് സമാപന സമ്മേളനത്തിൽ 34-ആം ഡിവിഷൻ കൗ ൺസിലർ ബിനു കേശവൻ, CDS ചെയർ പേഴ്സൺ ഷൈനി ജിജി, CDS വൈസ് ചെയർപേഴ്സൺ ബീന സോദരൻ,CDS ഉപജീവന ഉപസമിതി കൺവീനർ ഗ്രേസ് മേരി ടോമിച്ചൻ, 34 ആം ഡിവിഷൻ CDS മെമ്പർ സുനിജ ശശീന്ദ്രൻ,സിറ്റി മിഷൻ മാനേജർ മനു സോമൻ, മെന്റർ ദീപജയലാൽ , ജില്ല കാസ് ടീം അംഗങ്ങൾ രജനി സുമേഷ് , ശാമിലിസുനിൽ ,സി.ഡി.എസ് അക്കൗണ്ടന്റ് ജോമോൾ തോമസ് , സി.ഡി.എസ് ഇന്റേണൽ ഓഡിറ്റർമാരായ രജനി സലി, ബിന്ദു വേറെ വി. സി എന്നിവർ പങ്കെടുത്തു.
സംസ്ഥാനത്ത് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് സി.സി.എസുകളിൽ ഉൾപ്പെട്ട കട്ടപ്പന സി.ഡി എസ് -2 ന്റെ പരിധിയിൽ ഉള്ള 17 എ.ഡി. എസുകളിലെ ഇന്റേണൽ ഓഡിറ്റർമാർക്ക് ആണ് ജില്ലയിൽ ആദ്യമായി ഇത്തരം ഒരു പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്.