കട്ടപ്പന നഗരസഭാ പരിധിയിലെ ഭിന്ന ശേഷി കുട്ടികളുടെ കലോൽസവം സി എസ് ഐ ഗാർഡൻസിൽ വച്ച് നടന്നു.
കട്ടപ്പന നഗരസഭ ഐ സി ഡി എസിൻ്റെ സഹകരണത്തോടെകട്ടപ്പന നഗരസഭാ പരിധിയിലെ ഭിന്ന ശേഷി കുട്ടികളുടെ കലോൽസവം നക്ഷത്രോത്സവം എന്ന പേരിൽസി എസ് ഐ ഗാർഡൻസിൽ വച്ച് നടത്തി. കലോൽസവം നഗരസഭാ ചെയർ പേഴ്സൺ ബിനാ ടോമി ഉദ്ഘാടനം ചെയ്തു. സമൂഹത്തിൻ്റെ കരുതലിൻ്റെയും കാരുണത്തിൻ്റെയും കൈത്താങ്ങ് ആവോളം നൽകേണ്ട ഭിനശേഷി കുട്ടികൾക്ക് അത് നൽകുന്നുണ്ടോ എന്ന് സ്വയം വിമർശനം നടത്തുവാനുള്ള വേദികളായി ഇത്തരം കലോൽസവങ്ങൾ മാറട്ടെയെന്ന് ചെയർപേഴ്സൺ പറഞ്ഞു,. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ. ജെ ബെന്നി മുഖ്യ പ്രഭാഷണം നടത്തി. സമാപന സമ്മേളനം മുൻ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ലിലാമ്മ ബേബി , സിബി പാറപ്പായി, ബിനാ ജോബി , സിജു ചക്കും മൂട്ടിൽ, രാജൻ കാലാച്ചിറ ഷമേജ് കെ ജോർജ്, സജിമോൾ ഷാജി, സുധർമ്മ മോഹൻ, ഷജി തങ്കച്ചൻ, ജോൺ പുരയിടം, രജിത രമേശ്, നിഷ പി.എം , സോണിയ ജയ്ബി, ധന്യ അനിൽ ,ദിപാ സെബാസ്റ്റ്യൻ, രത്നമ്മ സുരേന്ദ്രൻ, ജാസ്മിൻ ജോർജ്, അനിത റെജി തുടങ്ങിയവർ പ്രസംഗിച്ചു.