പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മേരികുളത്ത് സംഘടിപ്പിച്ചു. പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ രക്ഷാധികാരി കെ എസ് മോഹനൻ സമ്മേളനം ഉത്ഘാടനം ചെയ്തു.
സ്വകാര്യ കെട്ടിട നിർമ്മാണ മേഖലയിൽ വിവിധ പ്രവർത്തികൾ കരാറായി ഏറ്റെടുക്കുന്ന വിഭാഗത്തിലെ ഏക സംഘടനയാണ് പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻร 2011 മാർച്ച് 26- നാണ് സംഘടന രൂപം കൊണ്ടത്. ജില്ലയിൽ ഉടനീളം യൂണിറ്റ് കമ്മറ്റികളും ഏരിയാ കമ്മറ്റികളും പ്രവർത്തിച്ചു വരുന്നു. സ്വന്തമായി തൊഴിൽ കണ്ടെത്തുകയും അനവധി തൊഴിലവസരങ്ങൾ സ്യഷ്ടിക്കുകയും, നികുതി വി രുമാന ശ്രേണിയിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്യുന്നുവെങ്കിലും, നിരവധി പ്രതിസന്ധികളും നേരിടുന്ന ഒരു വിഭാഗം കൂടിയാണ് സ്വകാര്യ കരാറുകാർ. നിർമ്മാണ മേഖലയിൽ ഉണ്ടാകുന്ന വിവിധ പ്രതിസന്ധിഘട്ടത്തിലും, അപകടം സംഭവിക്കുന്ന സന്ദർഭത്തിൽ ശക്തമായി ഇടപെടാനും വിവിധ ക്ഷേമ പ്രവൃത്തികൾ നടത്താനും സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. സ്വകാര്യ കരാറുകാർക്ക് ലൈസൻസ് എന്ന സംഘടനയുടെ ആവശ്യത്തിന് അംഗീകാരം നൽ കിയ LDF ഗവൺമെന്റിന് ഈ അവസരത്തിൽ സംഘടനയുടെ നന്ദി രേഖപ്പെടുത്തുന്നു. ഇന്ന് നമ്മുടെ രാജ്യവും സംസ്ഥാനവും വിവിധ മേഖലകളിൽ നേരിടുന്ന ഗുരുതരമായ വെല്ലു വിളികളെ അതിജീവിക്കുന്നതിൽ നമ്മുടെ സംഘടനയും ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ യൂണിറ്റ് സമ്മേളനവും, ഏരിയാ സമ്മേളനവും പൂർത്തികരിച്ചു. തുടർന്നാണ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്. സമ്മേള നഗരിയിൽ പതാക ഉയർത്തലോടെയാണ് സമ്മേളനം ആരംഭിച്ചത്.മേരികുളം മരിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാ സമ്മേളനം പി ബി സി എ രക്ഷാധികാരി കെ എസ് മോഹനൻ ഉത്ഘാടന ചെയ്തു. സമ്മേളനത്തിൽ വയനാട്ടിൽ ദുരന്ത ബാധികർക്ക് കൈത്താങ്ങായഭാവന സജിൻ പാറേക്കരെയെയും കുടുമ്പത്തെയും ആദ്യകാല പ്രവർത്തകൻ കെ എസ് ബാലകൃഷ്ണൻ എന്നിവരെയും ആദരിച്ചു. പി ബി സി എ ജില്ല പ്രസിഡൻ്റ് പി കെ ഗോപി നാഥൻ, സ്വാഗത സംഘം ചെയർമാൻ അഭിലാഷ് മാത്യു, എ എൽ ബാബു ,കെ എസ് ബാലകൃഷ്ണൻ,സുമോദ് ജോസഫ്, ടി മനോഹരൻ, എം എസ് ഷാജി, ലിറ്റീഷ് കെ മാത്യു എന്നിവർ സംസാരിച്ചു.