വണ്ടിപ്പെരിയാറ്റിൽ വൻ തീപിടുത്തം
വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിൽ ഉണ്ടായ തീപിടുത്തം ഇതുവരെ കെടുത്താൻ കഴിഞ്ഞിട്ടില്ല രണ്ട് ഫയർഫോഴ്സ് വാഹനം എത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല രണ്ടുമണിക്കൂർ പിന്നിടുകയാണ് കട്ടപ്പനയും അതോടൊപ്പം കാഞ്ഞിരപ്പള്ളി നിന്നും ഫയർഫോഴ്സ് വാഹനം എത്തിയശേഷം മാത്രമേ പൂർണ്ണമായും തീ കെടുത്താൻ കഴിയുകയുള്ളൂ എന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത് ..
വണ്ടിപെരിയാർ കെ ആർ ബിൽഡിംഗ് പ്രവർത്തിച്ചുവരുന്ന അരുൾ എൻട്രിസസ്,പുതുതായി പ്രവർത്തനം ആരംഭിച്ച ഫാൻസി സ്റ്റോർ,സെന്റ് ആന്റണീസ് ഹോം അപ്ലൈൻസ് കൂടാതെ അമീർ സ്പെയർപാർട്സ് തുടങ്ങിയ അഞ്ചോളം വ്യാപാര സ്ഥാപനങ്ങളാണ് കത്തിയത്.ഇതോടൊപ്പം ഇതിന് തൊട്ട് മുകളിൽ സ്ഥിതിചെയ്യുന്ന ഗ്ലോറി കമ്പ്യൂട്ടർ സെന്റർ ചോയ്സ് ഡ്രൈവിംഗ് സ്കൂൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളും കത്തി നശിച്ചു പഴയ ബിൽഡിങ് ആയതുകൊണ്ട് തന്നെ പൂർണ്ണമായും തടിയിൽ നിർമ്മിതമായതാണ് ഇതുകൊണ്ടുതന്നെ കൂടുതലായി തീ പടർന്നു പിടിക്കാൻ കാരണം ആയതയും കണക്കാക്കപ്പെടുന്നു. നിലവിൽ 5 കടകളിലായി കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വണ്ടിപ്പെരിയാർ സംബന്ധിച്ച് അയ്യപ്പ വിലാസം ബിൽഡിംഗ് മാർക്കറ്റ് മംഗല്യ സ്റ്റോർ ഇതിനുശേഷം മൂന്നാമത്തെ വലിയ നാഷനഷ്ടമാണ് കെ ആർ ബിൽഡിംഗ് കത്തി നശിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്……