കോണ്‍ഗ്രസിന്റെ ഡി.വൈ.എസ്.പി ഓഫീസ് മാര്‍ച്ച് ആരംഭിച്ചു
കട്ടപ്പന റൂറല്‍ ബാങ്കിലെ നിക്ഷേപം തിരികെ ചോദിച്ച വ്യാപാരി മുളങ്ങാശ്ശേരി സാബുവിനെ കയ്യേറ്റം ചെയ്ത ബാങ്ക് ജീവനക്കാര്‍ക്കെതിരെയും സാബുവിനെ ഭീഷണിപ്പെടുത്തിയ സി.പി.എം നേതാവ് വി.ആര്. സജിക്കെതിരെ നടപടി സ്വീകരിക്കാത്ത കട്ടപ്പന പോലീസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന
ഡി.വൈ.എസ്.പി ഓഫീസ് മാര്‍ച്ച് ഇടുക്കിക്കവലയിൽ നിന്ന് ആരംഭിച്ചു.
ഭാര്യയുടെ ചികിത്സ ആവശ്യത്തിന് പണം തിരികെ ചോദിച്ചപ്പോള്‍ അപമാനിക്കപ്പെട്ടതില്‍ മനം നൊന്താണ് സാബു ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പും ശബ്ദരേഖയും ഉണ്ടായിട്ടും ഭരണം നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടാണ് പോലീസ് നിഷ്ക്രിയമായി നില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിന് കൂച്ചുവിലങ്ങ് ഇട്ടിരിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം മറ്റ് ഏജന്‍സിയെ ഏല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.