Idukki വാര്‍ത്തകള്‍ മരുന്നുവാങ്ങാന്‍ പോകവെ ബസില്‍ വെച്ച് അസുഖം മൂര്‍ച്ഛിച്ച് ഗൃഹനാഥൻ മരിച്ചു
മരുന്നുവാങ്ങാന്‍ പോകവെ ബസില്‍ വെച്ച് അസുഖം മൂര്‍ച്ഛിച്ച് ഗൃഹനാഥൻ മരിച്ചു
ഇടുക്കി: ഹൃദ്രോഗത്തിനു മരുന്നുവാങ്ങാന്‍ പോകവെ ബസില്‍ വെച്ച് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥൻ മരിച്ചു. കുഞ്ചിത്തണ്ണി മുട്ടുകാട് പറമ്പേല്‍ മധു (55) ആണ് മരിച്ചത്. കോതമംഗലം ആശുപത്രിയിലേക്കുപോകുമ്പോള് ബസില്‍ വെച്ച് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബസിലുണ്ടായിരുന്നവര്‍ കോതംഗലം ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഐ.എന്‍.റ്റി.യു.സി ബൈസണ്‍വാലി മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തോളം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ജിജി മുട്ടുകാട് ആശാരിപറമ്പില്‍ കുടുംബാംഗം. മക്കള്‍: ഗോകുല്‍, ഗോപിക, ദേവിക. മരുമകന്: വിഷ്ണു.