Idukki വാര്‍ത്തകള്‍ഇടുക്കിഉടുമ്പന്‍ചോലകേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് അറിയിപ്പ്
പീരുമേട് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളില്‍ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ ആയതിന്റെ സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ രേഖകളില്‍ ചേര്‍ക്കേണ്ടതാണെന്ന് എംപ്‌ളോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു. അസൽ സര്‍ട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തി [email protected] എന്ന ഇ മെയിലില്‍ അയച്ചുനൽകാം. ഇ ഡബ്ല്യൂ എസ് വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ പ്രസ്തുത വിവരവും രേഖാമൂലം അറിയിക്കേണ്ടതാണ്.