കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം 10,11 തീയതികളിൽ ചെറുതോണിയിൽ
കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിന് വെള്ളിയാഴ്ച്ച ചെറുതോണി വ്യാപാര ഭവനിൽ തുടക്കമാകും. രണ്ടു ദിവസങ്ങളിലായി മാധ്യമ സെമിനാർ, ശില്പ ശാല, അവാർഡ് വിതരണം, അംഗങ്ങൾക്ക് 15-ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷ രജിസ്ട്രേഷൻ എന്നിവയുണ്ടാകും. വെള്ളിയാഴ്ച പതാക ഉയർത്തലും ജില്ലാ കമ്മറ്റിയും നടക്കും. ശനിയാഴ്ച രാവിലെ 9ന് രജിസ്ട്രേഷൻ, 9.30ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. കെ.ജെ.യു. ജില്ലാ പ്രസിഡന്റ് ഡോ. ബിജു ലോട്ടസ് അധ്യക്ഷനാകും. ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഐ.എ.എസ്, ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രസാദ് ഐ.പി.എസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആശ ആന്റണി, കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് അനിൽ ബിസ്വാസ്, ജനറൽ സെക്രട്ടറി കെ.സി സ്മിജൻ, ട്രഷറർ ഇ.പി രാജീവ്, ഇന്ത്യൻ ജേണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് എം,എ ഷാജി, വിവിധ സംസ്ഥാന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ സെക്രട്ടറി കെ.എസ് മധു, ട്രഷറർ ഔസേപ്പച്ചൻ ഇടക്കുളം, സംഘാടക സമിതി ചെയർമാൻ സജി തടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകും.