Idukki വാര്‍ത്തകള്‍
ഡൽഹിയിൽ വച്ചു നടന്ന ”JEET KUNE DO” National Championship -ൽ സ്വർണ്ണമെഡൽ നേടി അലീന ജോജി
2024 ഡിസംബർ: 27,28,29 തീയതികളിൽ ഡൽഹിയിൽ വച്ചു നടന്ന ”JEET KUNE DO” National Championship -ൽ സ്വർണ്ണമെഡൽ നേടി ഇരട്ടയാറിന്റെ അഭിമാനതാരമായ അലീന ജോജി, ഇരട്ടയാർ, കണയാംക്കൽ കുടുംബാഗമാണ്. നമ്മുടെ നാട് ഇരട്ടയാർ ഫേസ്ബുക്ക് കൂട്ടായ്മയുടെയും സെന്റ് തോമസ് അലുമിനി ഫൗണ്ടഷൻ ട്രസ്റ്റ്ന്റെയും നേതൃത്വത്തിൽ കുട്ടിയുടെ വീട്ടിലെത്തി അനുമോദിച്ചു. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽ കുമാർ കുട്ടിക്ക് മൊമെന്റോ നൽകി. ശേഷം കേക്ക് മുറിച്ചു മധുരം നൽകി. സെന്റ് തോമസ് അലുമിനി ഫൗണ്ടഷൻ ട്രസ്റ്റ് പ്രസിഡന്റ് ബെന്നി ജോർജ്, സെക്രട്ടറി ബിൻസി ജോസി, വൈസ് പ്രസിഡന്റ് ബിന്ദു ഷിബു ജോയിന്റ് സെക്രട്ടറി യോഹന്നാൻ ദേവസ്യ എന്നിവർ പങ്കെടുത്തു.