സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടി നെടുങ്കണ്ടം സ്വദേശിനി ആദിശ്രി.
സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടി ആദിശ്രി. വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ വനിത ശിശു വികസന വകുപ്പ് നല്‍കുന്ന ‘ഉജ്ജ്വല ബാല്യം പുരസ്‌കാരമാണ് ആദിശ്രീക്ക് ലഭിച്ചത്. നെടുങ്കണ്ടം വലിയവീട്ടില്‍ പി.വി.അനില്‍ കുമാറിന്റെ മകള്‍ ആദിശ്രീയെ തെരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. പാതയോരങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സമീപത്തും സ്വന്തം കൃഷിയിടത്തിലും മരങ്ങളെ നട്ടുപരിപാലിച്ചതിനാണ് ഈ കൊച്ചുമിടുക്കി അവാര്‍ഡ് നേടിയത്. ഈ ചെറിയ പ്രായത്തില്‍ ഈ കൊച്ചു മിടുക്കി നട്ടു പരിപാലിക്കുന്നത് 1500 ലധികം വൃക്ഷതൈകളാണ്. കൂടാതെ സ്‌കൂളിലെ 600 കുട്ടികള്‍ക്ക്്് വീട്ടിലേക്ക് വിത്തുകള്‍ നല്‍കുകയും ചെയ്ത മികവിനാണ് ജില്ലയില്‍ നിന്നും ആദിശ്രീയെ തെരഞ്ഞെടുത്തത്. മാതാവ് ജിനു. അനിശ്രീ,ആദികേഷ് എന്നിവര്‍ ആദിശ്രീയുടെ സഹോദരങ്ങളാണ്.