Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനകൈരളി ജംഗ്ഷന് സമീപം ഈട്ടിമരവും തെങ്ങും അപകട ഭീഷണി സൃഷ്ടിക്കുന്നതായി പരാതി ഉയരുന്നു.
കട്ടപ്പനകൈരളി ജംഗ്ഷന് സമീപം ഈട്ടിമരവും തെങ്ങും അപകട ഭീഷണി സൃഷ്ടിക്കുന്നതായി പരാതി ഉയരുന്നു. കൈരളി ജംഗ്ഷൻ -സുവർണ്ണ ഗിരി റോഡിലാണ് നാല് വീട്ടുകാർക്ക് ഭീഷണിയായി മരങ്ങൾ നിൽക്കുന്നത്.കട്ടപ്പന നഗരസഭയിൽപ്പെട്ട മുപ്പതാം വാർഡിൽ കൈരളി ജംഗ്ഷന് സമീപമാണ് അൻപത് അടിയോളംഉയരമുള്ള ഈട്ടിമരവും തെങ്ങും അപകട ഭീഷണി സൃഷ്ടിക്കുന്നത്. സമീപത്ത് താമസിക്കുന്ന നാല് വീട്ടുകാർ മരം വെട്ടിമാറ്റാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിൽ പരാതി നൽകിയിട്ട് നാളുകളേറെയായി. നാളിതുവരെ ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് സമീപവാസികൾ പറയുന്നത്.
നിലവിൽ റോഡിലാണ് മരങ്ങളുടെ ചുവട് നിൽകുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശക്തമായ കാറ്റ് ആരംഭിച്ചതോടെ ഇവർ ഭീതിയുടെ നിഴലിലാണ് കഴിയുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റണമെന്നാണ് ആവശ്യമുയരുന്നത്.