നിക്ഷേപകൻ്റെ മരണത്തിൽ സിപിഎം ചങ്ങലക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയിലെന്ന് കോൺഗ്രസ്സ്.
മരിച്ച സാബുവിനേയും കുടുംബത്തേയും അപമാനിക്കുന്നതിനായിട്ടാണ് എൽ ഡി എഫ് യോഗം നടത്തിയത്
നിക്ഷേപകൻ്റെ മരണത്തിൽ സിപിഎം ചങ്ങലക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയിൽ എന്ന് കോൺഗ്രസ്സ്.
മരിച്ച സാബുവിനേയും കുടുംബത്തേയും അപമാനിക്കുന്നതിനായിട്ടാണ് എൽ ഡി എഫ് യോഗം നടത്തിയത്.
മാറ്റി വെച്ചിരുന്ന ഡി വൈ എസ് പി ഓഫീസ് മാർച്ച് 9 ആം തിയതി നടത്തുമെന്നും, ആറാം തീയതി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുടുംബത്തെ സന്ദർശിക്കുമെന്നും നേതാക്കാൾ വ്യക്തമാക്കി
നിക്ഷേപകന് പണം ലഭിച്ചിട്ടില്ലെന്നു മാത്രമല്ല സിപിഎമ്മിന്റെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകേണ്ടി വരുമെന്ന് സിപിഎം നേതാവ് വി.ആർ. സജിയുടെ മുന്നറിയിപ്പുമാണ് സാബുനേ മരണത്തിലേക്ക് നയിച്ചത്. ഇത് അറിയാത്തവർ കേരള പോലീസും മാർക്സിസ്റ്റുകാരും മാത്രമാണ്. കള്ളപ്രചരണത്തിലൂടെ സാബുവിൻ്റെ മരണത്തിന്റെ ധാർമിക ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയുന്നതിന് വേണ്ടി ഏത് ആഭാസത്തരവും പറയുന്നതിന് മടിയില്ലാത്ത മുൻ മന്ത്രിയെ കൊണ്ടുവന്ന് കട്ടപ്പനയിൽ സമ്മേളനം നടത്തി സാബുവിനെയും കുടുംബത്തെയും വീണ്ടും അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്നത് കണ്ണും പൂട്ടി നോക്കിനിൽക്കാൻ ആകില്ല. ശരിയായ മനോനിലയുള്ള ഒരാൾക്കും ഇത്തരം പ്രസ്താവന നടത്താൻ കഴിയില്ല മാർക്സിസ്റ്റ് പാർട്ടിക്ക് ധാർമികതയുടെ ഒരംശമെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ ആരെയും അവസാനിക്കുകയും പുലഭ്യം പറയുകയും സിപിഎമ്മുകാരെ ആക്രമത്തിന് പ്രചോദിപ്പിക്കുകയും ചെയ്യുന്ന എം.എം. സിയുടെ മനോനില അടിയന്തരമായി പരിശോധിക്കണമെന്നും നേതാക്കൾ പറഞ്ഞു.
കോൺഗ്രസ് തകർത്ത സഹകരണ സ്ഥാപനങ്ങളുടെ പുനരുദ്ധാരണം തങ്ങൾ ഏറ്റെടുത്തിരിക്കുകയാണെന്ന് സിപിഎമ്മിൻ്റെ പ്രസ്‌താവന അപഹാസ്യമാണ്. ആത്മഹത്യയിലേക്ക് നയിച്ചിട്ട് ഏറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ മഹാസമ്മേളനം നടത്തി ആ കുടുംബത്തെ ഒന്നടങ്കം അപമാനിക്കുന്ന മാർക്‌സിസ്റ്റ് സമീപനം തിരുത്തുകയും പൊതുസമൂഹത്തോടും ആ കുടുംബത്തോടും മാപ്പ് പറയുകയും ചെയ്യണം വളരെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും സാബുവിൻ്റെ മരണത്തിൻ്റെ യഥാർത്ഥ ഉത്തരവാദിയായ സിപിഎം മുൻ ഏരിയാ സെക്രട്ടറി വി.ആർ. സജിയെ കേസിൽ പ്രതി ചേർത്ത് അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്ത സമ്മേളനത്തിൽ എഐസിസി അംഗം ഇ എം അഗസ്റ്റി, കെപിസിസി സെക്രട്ടറി തോമസ് രാജൻ , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ എന്നിവർ പങ്കെടുത്തു .