Idukki വാര്‍ത്തകള്‍
കട്ടപ്പന നഗരസഭ കൗൺസിൽ യോഗം നടന്നു. ചർച്ച ചെയ്തത് 13 വിഷയങ്ങൾ
2024-25 വാർഷിക പദ്ധതി ഭേദഗതി, ഫലവൃക്ഷ തൈ വിതരണം, 307 വനിതകൾക്ക് അടുക്കളത്തോട്ടം – പച്ചക്കറി കൃഷി, പുളിയൻമലയിൽ S Cഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലം പതിച്ചു നൽകുന്നതിനും തീരുമാനിച്ചു.
കട്ടപ്പന നഗരസഭ ഗാന്ധി സ്ക്വയർ നവീകരണം,
കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ സ്റ്റോപ്പർ സംവിധാനം സ്ഥാപിക്കുന്നതിനും തിരുമാനിച്ചു.
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ വിവിധ റോഡുകളും കുടിവെള്ള പദ്ധതിയും പൊതു സ്ഥാപനങ്ങളും ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിന് വാർഡ് കൗൺസിലർമാർ നൽകിയ കത്തുകൾ പരിഗണിച്ചു.
കട്ടപ്പന നഗരസഭയിൽ അഡീഷണൽ ചാർജുള്ള അസിസ്റ്റന്റ് എഞ്ചിനീയർക്ക് നഗരസഭയിൽ സ്ഥിര നിയമനം നൽകുന്നതാനും കൗൺസിൽ യോഗം തീരുമാനിച്ചു.