ഉപ്പുതറ പരപ്പ് മാര്‍ത്തോമാ ഭവന്‍ ചാവറ റിന്യൂവല്‍ സെന്ററില്‍ വിശുദ്ധ ചാവറ പിതാവിന്റെ തിരുനാളും 1500 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കവും ജനുവരി 1,2,3 തീയതികളില്‍ നടക്കും
ജനുവരി 1ന് രാവിലെ 6ന് ആരാധന, ജപമാല, 6.30ന് കുര്‍ബാന, നൊവേന- ഫാ. എഫ്രേം കുന്നപ്പള്ളി, 7.30ന് മാര്‍ ജേക്കബ് മുരിക്കന്‍ സന്ദേശം നല്‍കും. വൈകിട്ട് 5ന് കുര്‍ബാന, നൊവേന- ഫാ. വര്‍ഗീസ് കുളംപള്ളി. 2ന് രാവിലെ 6ന് ആരാധന, ജപമാല, 6.30ന് കുര്‍ബാന, നൊവേന- ഫാ. ലിജോ കൊച്ചുവീട്ടില്‍, വൈകിട്ട് 5ന് കുര്‍ബാന, നൊവേന- ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍. 3ന് രാവിലെ 6ന് ആരാധന, ജപമാല, 6.30ന് കുര്‍ബാന, നൊവേന- ജോണ്‍സണ്‍ പന്തലാനിക്കല്‍, 5ന് കുര്‍ബാന, നൊവേന- ഫാ. ജോബി മഞ്ഞക്കാലായില്‍, 6.30ന് ജപമാല പ്രദക്ഷിണം, തിരുനാള്‍ സന്ദേശം- ഫാ. ജിയോ കണ്ണംകുളം, പാച്ചോര്‍നേര്‍ച്ച.
തിരുനാള്‍ ദിനങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 10 വരെ തിരുശേഷിപ്പുകള്‍ വണങ്ങാന്‍ അവസരമുണ്ട്.
തിരുശേഷിപ്പ് കസ്റ്റോഡിയന്‍ ഫാ. അബ്രാഹം കുന്നപ്പള്ളി നേതൃത്വം നല്‍കും. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നായി 10,000ലേറെ പേര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഫാ. ജോണ്‍സണ്‍ പന്തലാനിക്കല്‍, റോയി എബ്രാഹം പുതുപ്പറമ്പില്‍, രാജന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.