Idukki വാര്‍ത്തകള്‍
വാഴത്തോപ്പ് ഗവൺമെന്റ് വൊക്കേഷണൽ സ്കൂളിലെ എൻഎസ്എസ് സഹവാസ ക്യാമ്പിനോട് അനുബന്ധിച്ച് തെരുവ് നാടകം സംഘടിപ്പിച്ചു
വാഴത്തോപ്പ് ഗവൺമെന്റ് വൊക്കേഷണൽ സ്കൂളിലെ എൻഎസ്എസ് സഹവാസ ക്യാമ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെയും എല്ലാ വിഎച്ച്എസ്ഇ സ്കൂളുകളിലും നടത്തപ്പെടുന്ന ജലം ജീവിതം എന്ന പ്രോജക്ടിന്റെ ഭാഗമായി കട്ടപ്പന ഇടുക്കി കവലയിൽ വച്ച് 25-12-2024 രാവിലെ 10 മണിക്ക് തെരുവ് നാടകം സംഘടിപ്പിച്ചു. കട്ടപ്പന മുൻസിപ്പൽ കൗൺസിലർ ധന്യ അനിൽ ഉദ്ഘാടനം ചെയ്തു. പരിപാടികൾക്ക് എൻഎസ്എസ് വോളണ്ടിയർ ലീഡർ അപർണ എംഎസ് സ്വാഗതം അർപ്പിച്ചു. സ്കൂൾ അധ്യാപകൻ പ്രസാദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ അനിൽകുമാർ എ എം പദ്ധതി വിശദീകരണം നടത്തി. അധ്യാപിക ഡോണാ തോമസ് ആശംസകൾ അറിയിച്ചു. ദേവിക സന്തോഷ് നന്ദി രേഖപ്പെടുത്തി. തുടർന്ന് ജലം ജീവിതം പ്രോജക്റ്റിന്റെ പ്രതിജ്ഞക്ക് ശേഷം സമീപത്തെ 25 കടകളിൽ ജലം ജീവിതത്തിന്റെ പ്രാധാന്യം അറിയിച്ചുകൊണ്ട് ഡാഗ്ലർ തൂക്കി.