അശരണർക്ക് കാരുണ്യമാകാനുളള ബ്രാൻ്റ് അംബാസഡറായി മലയാളി ചിരി ക്ലബ്ബ് – മന്ത്രി റോഷി അഗസ്റ്റിൻ
അഗതികൾക്ക് ആശ്രയമാകുന്ന മലയാളി ചിരി ക്ലബ്ബ് അശരണരുടേയും പാവപ്പെട്ടവരുടെയും ബ്രാൻ്റ് അംബാസഡറാണെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കട്ടപ്പനയിൽ മലയാളി ചിരിക്ലബ്ബ് നടത്തിയ കാരുണ്യ യാത്ര സീസൺ 14ൻ്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഈ കാര്യം സംസാരിച്ചത്. പേരുകൊണ്ട് വ്യത്യസ്ഥമായ ചിരിക്ലബ്ബ് ഇത്തരം പ്രവർത്തികൾ കൊണ്ട് സമൂഹത്തിന് ചിരിയും സന്തോഷവും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളി ചിരിക്ലബ്ബിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ് എട്ടുവർഷമായി അഗതി മന്ദിരങ്ങളിലേയ്ക്ക് കാരുണ്യ യാത്ര നടത്തി വരികയാണ്. ഓണക്കാലത്തും ക്രിസ്തുമസിനുമാണ് കാരുണ്യാത്ര സംഘടിപ്പിക്കാറുള്ളത്. കാരുണ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി നിർവ്വഹിച്ചു. ഉദ്ഘാടനത്തിനു ശേഷം പലവ്യഞ്ജനങ്ങൾ, ക്ലീനിംഗ് ഉൽപന്നങ്ങൾ, വസ്ത്രങ്ങൾ, മരുന്നുകൾ തുടങ്ങിയവ അഗതിമന്ദിരങ്ങളിലേയ്ക്ക് പ്രവർത്തകൾ വാഹനങ്ങളിൽ എത്തിച്ച് നൽകി. കൂടാതെ അന്തേവാസികൾക്ക് ക്രിസ്തുമസ് കേക്കുകളും വിതരണം ചെയ്തു. കട്ടപ്പന നഗരസഭയിലെ അർഹതപ്പെട്ട കിടപ്പു രോഗികൾക്ക് പുതിയ വസ്ത്രവും ക്രിസ്തുമസ് കേക്കും പലവ്യഞ്ജനങ്ങൾ ഉൾപ്പെടെയുളള നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കാരുണ്യകിറ്റ് ആശാ പ്രവർത്തകർക്ക് നൽകിക്കൊണ്ട് കിറ്റിൻ്റെ വിതരോത്ഘാടനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ആശാ പ്രവർത്തകരുടെയും ചിരിക്ലബ്ബ് അംഗങ്ങളുടെയും നേതൃത്വത്തിൽ ഭവനങ്ങളിൽ കിറ്റുകൾ വിതരണം ചെയ്തു. കാരുണ്യ യാത്രയ്ക്ക് വേണ്ടി സഹായങ്ങൾ നൽകിയ സെൻ്റ് ജോൺസ് ആശുപത്രി, പുളിയൻമല കാർമൽ സ്കൂൾ, കട്ടപ്പന ക്രൈസ്റ്റ് ട്യൂഷൻ സെൻ്റർ എന്നിവരെ യോഗത്തിൽ വച്ച് മന്ത്രി പൊന്നാടയും മൊമൻ്റവും നൽകി ആദരിച്ചു.
ഡിസംബർ 22 ന് രാവിലെ 11 മണിക്ക് കട്ടപ്പന ഗാന്ധി സ്ക്വയറിൽ വച്ച് നടന്ന പരിപാടിയിൽ മലയാളി ചിരിക്ലബ്ബ് സോഷ്യൽ ഡെവലപ്മെൻ്റ് ചെയർമാൻ മനോജ് വർക്കി കുളക്കാട്ടുവയലിൽ അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ചിരിക്ലബ്ബ് പ്രസിഡൻ്റ് സണ്ണി സ്റ്റോറിൽ സ്വാഗതം പറഞ്ഞു. ക്ലബ്ബ് രക്ഷാധികാരി ജോർജി മാത്യും മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അശോക് ഇ ആർ, കൗൺസിലർ സിജോമോൻ ജോസ്, ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ പ്രസിഡൻ്റ് സിജോ എവറസ്റ്റ്, വൈസ് പ്രസിഡൻ്റ് വിപിൻ വിജയൻ, സോഷ്യൽ മീഡിയ ചെയർമാൻ ടിജിൻ ടോം, ഫിനാഷ്യൽ മാനേജർ പ്രിൻസ് മൂലേച്ചാലിൽ, ചാരിറ്റ് കൺവീനർ സജി ഫെർണാഡസ് എന്നിവർ ആശംസകൾ പറഞ്ഞു. കാരുണ്യ യാത്യയുടെ കോഡിനേറ്റർ ജോമോൻ പൊടിപാറ യോഗത്തിന് നന്ദി അറിയിച്ചു. പരിപാടിക്ക് റോബിൻ സെറ, മനോജ് പിജി, അജിൻ ജോസഫ്, അനീഷ് തോണക്കര, ബിവിൻ വിശ്വനാഥൻ, ജെറിൻ ജോസഫ്, സജീവൻ ഗായത്രി, സന്തോഷ് രാമചന്ദ്രൻ, റിനോയി, അഭിലാഷ് കെ റ്റി, ജോജോ കുമ്പളന്താനം, ജെസ്റ്റിൻ ജോസഫ്, നിതീഷ് സോണി ചെറിയാൻ തുടങ്ങിയവർ നേതൃത്വം നൽകി.