കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2024 ന് അണക്കര മോണ്ട് ഫോർട്ട് സ്കൂളിൽ തുടക്കമായി


കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുസുമം സതീഷ് അദ്ധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റാണി മുഖ്യപ്രഭാഷണം നടത്തി.
അയ്യപ്പൻ കോവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയ് മോൾ ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ലാലച്ചൻ വെള്ളക്കട, വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സബിത ബിനു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജലജ വിനോദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അന്നമ്മ ജോൺസൺ, ഷൈനി റോയി, രഞ്ചിത്ത്കുമാർ നാഗയ്യ, രാജലക്ഷ്മി കെ.ആർ, മനോജ് എം.റ്റി, ചക്കുപള്ളം ഗ്രാമ പഞ്ചായത്തംഗങ്ങായ അമ്മിണി ഗോപാലകൃഷ്ണൻ , ലിജോ പട്ടരുകാല, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബേബി രജനി പി.ആർ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് കേരളോത്സവത്തിൽ വിജയികളാകുന്നവർക്ക് ഡിസംബർ 28,29,30 തീയതികളിൽ ഇടുക്കി നടക്കുന്ന ജില്ലാ കേരളോത്സവത്തിൽ പങ്കെടുക്കുവാൻ അവസരം ഉണ്ട്.