കട്ടപ്പന ഫെസ്റ്റിന് 20 ന് തിരി തെളിയും. മന്ത്രി റോഷി അഗസ്റ്റിൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും
ഹൈറേഞ്ചിന്റെ തലസ്ഥാനകേന്ദ്രവും സുഗന്ധവ്യജ്ഞനങ്ങളുടെ വാണിജ്യതലസ്ഥാനവുമായ കട്ടപ്പന നഗരസഭയില്‍ ക്രിസ്തുമസ് പുതു വത്സര ആഘോഷത്തിന്റെ ഭാഗമായി ബട്ടര്‍ഫൈ ഇന്റര്‍നാഷണല്‍ അണി യിച്ചൊരുക്കുന്ന കട്ടപ്പന ഫെസ്റ്റ് 2024-2025 ;ഡിസംബര്‍ 20 ന് 4 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന്‍ ഉത്ഘാടനം ചെയ്യും.
ഹൈറേഞ്ചില്‍ ആദ്യമായി അണ്ടര്‍ വാട്ടര്‍ ടണല്‍ എക്സ്പോ, അത്ഭുതപക്ഷികളെ കോര്‍ത്തിണക്കി ബേഡ് ഷോ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയിട്ടുള്ള നായ്ക്കളെ അണിനിരത്തി ഡോക്ക്ഷോ,അമ്മ്യൂസ്മെന്റ് റെയിഡുകള്‍ തുടങ്ങിയവ കട്ടപ്പന ഫെസ്റ്റിന്റെ പ്രത്യേകതയാണ്.
പ്രശസ്തരായ ചലച്ചിത്ര പിന്നണി ഗായകര്‍ അണിയിച്ചൊരുക്കുന്ന ഗാനമേളയും, അതിപ്രശസ്തരായ നാടന്‍പാട്ട് കലാകാരന്മാരുടെ നാടന്‍പാട്ടും, വിവിധ കലാപരിപാടികളും, കരോള്‍ മത്സരവും, കവിയരങ്ങും, ട്രോബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്, വിവിധ ഇനം സ്റ്റാളുകളുടെ പ്രദര്‍ശനവും ഉള്‍പ്പെടെ ഉത്സവരാവ് സൃഷ്ടിച്ചു കൊണ്ട് കട്ടപ്പന ഫെസ്റ്റ് അരങ്ങേറുന്നത്.
വിവിധതലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കട്ടപ്പനയിലെ വ്യക്തികള്‍,മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ,യുവമാധ്യമ പ്രവര്‍ത്തകര്‍ , ഭാരതഭൂഷന് അവാര്‍ഡ് ജേതാവ് ഡോ.ബിജു മാത്യു,നാടകരംഗത്തെ അതുല്യ പ്രതിഭകള്‍ , മികച്ച
ഹരീതകര്മ്മ സേനാംഗം, മികച്ച അംഗനവാടി ടീച്ചര്‍, മികച്ച ആശാവര്‍ക്കര്‍,
മികച്ച കുടുംബശ്രീ യൂണിറ്റ്, മികച്ച കായിക പ്രതിഭകള്‍, സംസ്ഥാന
സ്കൂള്‍ യുവജനോത്സവത്തില്‍ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ച കട്ടപ്പന നഗര
സഭയില്‍ നിന്നുമുള്ള കുട്ടികള്‍ തുടങ്ങിയവരെ ആദരിക്കും.
ചടങ്ങില്‍ നഗരസഭ അദ്ധ്യക്ഷ ബീനാ ടോമി അദ്ധ്യക്ഷ വഹിക്കും.
അണ്ടര്‍ വാട്ടര്‍ ടണല്‍ എക്സ്പോ ഇടുക്കി എം.പി. അഡ്വ.ഡീന്‍ കുര്യക്കോസ് ഉത്ഘാടനം ചെയ്യും. അമ്മ്യൂസ്മെന്റ്റ് പാര്‍ക്ക് നഗരസഭ വൈസ് ചെയര്മാന്
അഡ്വ.കെ.ജെ. ബെന്നി ഉത്ഘാടനം ചെയ്യും.
കിഡ്സ് പാര്‍ക്ക് വികസനകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജാന്‍സി ബേബി
ഉത്ഘാടനം ചെയ്യുമെന്നും ഫെസ്റ്റ് കോ-ഓഡിനേറ്റര്‍ പ്രശാന്ത് രാജു, ബിജു പൂവത്താനി, ഷാനവാസ്.പി.എ, ഷെഫിക് മുഹമ്മദ് ഇസ്മയില്‍ തുടങ്ങിയവര്‍ പറഞ്ഞു.