വന നിയമ ഭേദഗതി ബിൽ കത്തിച്ച് യൂത്ത് ഫ്രണ്ട് (എം) പ്രതിഷേധം
ഇടുക്കി : പൈനാവിലെ ഫോറസ്റ്റ് കൺസർവേറ്ററുടെ കാര്യാലയത്തിന് മുന്നിൽ വന നിയമ ഭേദഗതി ബിൽ കത്തിച്ച് യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
1961ലെ കേരള ഫോറസ്റ്റ് ആക്ട് പരിഷ്കരിക്കുന്നതിന് മുന്നൊരുക്കമായി കൊണ്ടുവന്ന വന നിയമ ഭേദഗതി കരട് ബില്ല് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള യൂത്ത് (എം) സംസ്ഥാന പ്രസിഡൻറ് ശ്രീ .സിറിയക് ചാഴിക്കാടൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
വനപാലകർക്ക് അമിതാധികാരം നൽകുന്നതിന് പകരം ജനവാസ മേഖലയിൽ ഇറങ്ങി മനുഷ്യൻറെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുവാനുള്ള അവകാശം കർഷകനു നൽകുന്ന നിയമമാണ് ഉണ്ടാവേണ്ടതെന്ന് യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡണ്ട് ജോമോൻ പൊടിപാറ ജോമോൻ പൊടിപാറ പറഞ്ഞു.
കരട് വിജ്ഞാപനം നിയമമായാൽ ജനങ്ങൾക്ക് നാട്ടിൽ ജീവിക്കാൻ ആവാത്ത സാഹചര്യമുണ്ടാകും ഇതിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ സാധാരണക്കാരായ ജനങ്ങൾക്ക് വലിയ തിരിച്ചടി സൃഷ്ടിക്കുന്നവയാണ് വനത്തിനുള്ളിൽ വന്യമൃഗങ്ങളെ നിയന്ത്രിക്കുകയും വനസംരക്ഷണവും ഉറപ്പുവരുത്തുകഎന്നതാണ് വനപാലകരുടെ ചുമതല അതുപോലും പലപ്പോഴും ഫലപ്രദമായി നടപ്പില്ലാക്കാൻ സാധിക്കുന്നില്ല ഇന്ന് സംസ്ഥാനത്തെ ജനവാസ മേഖലകളിൽ വന്യജീവികൾ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുന്ന ഈ സാഹചര്യത്തിൽ വനപാലകർക്ക് അമിത അധികാരം നൽകിക്കൊണ്ടുള്ള ഈ ബിൽ നിയമമായാൽ ഗുരുതരമായ ലംഘനങ്ങൾക്കും കർഷക ദ്രോഹം നടപടികൾക്കും ഇടവരുത്തുന്നതാണ്
പൈനാവിലെ ഫോറസ്റ്റ് കൺസർവേറ്ററുടെ കാര്യാലയത്തിന് മുന്നിൽ നടന്ന ബില്ല് കത്തിക്കൽ പ്രതിഷേധത്തിൽ കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽസെക്രട്ടറി സിജോ പ്ലാത്തോട്ടം, നേതാക്കളായ വിപിൻ സി അഗസ്റ്റിൻ, ആൽബിൻ വറപോളക്കൽ, ജോമി കുന്നപ്പള്ളിൽ, ഡിജോ വട്ടോത്ത്, പ്രിന്റോ ചെറിയാൻ, ബ്രീസ് മുള്ളൂർ, അനിൽ ആൻറണി,അജേഷ് ടി ജോസഫ് എന്നീ നേതാക്കൾ പ്രസംഗിച്ചു.