എൻജിഒ അസോസിയേഷൻ കട്ടപ്പന ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റി ഓഫീസിൽ മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
എൻജിഒ അസോസിയേഷൻ കട്ടപ്പന ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റി ഓഫീസിൽ മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കേരള എൻ ജി ഒ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാർ ജീവനക്കാർ നേരിടുന്ന ആനുകൂല്യ നിഷേധങ്ങൾക്കെതിരേ
2025 ജനുവരി 22 ന് നടത്തുന്ന പണിമുടക്കിന് മുന്നോടിയായാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്..
ക്ഷാമബത്ത കുടിശ്ശിക പൂർണമായും അനുവദിക്കുക ,
11 ആം ശമ്പളപരിഷ്കരണ കുടിശ്ശിക പൂർണമായും അനുവദിക്കുക ,
12 ആം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക,
മെഡിസെപ്പ് പദ്ധതി സർക്കാർ ഏറ്റെടുക്കുക ,
ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക ,
വിലകയറ്റം തടയുക
എന്നീവിഷയങ്ങളുന്നയിച്ചുകൊണ്ട് നടത്തിയ ധർണ കേരള എൻ ജി ഒ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് കെ .സി ബിനോയ് യോഗത്തിൽ അധ്യക്ഷനായിരുന്നു .
KLGSAസംസ്ഥാന കമ്മിറ്റി അംഗം ജിൻസ് സിറിയക് ,KLGSA യൂണിറ്റ് പ്രസിഡന്റ് നടരാജൻ സി എൻ, എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം രഞ്ജൻ സെബാസ്റ്റ്യൻ, ബ്രാഞ്ച് സെക്രട്ടറി ഉല്ലാസ് കുമാർ എം ,ഷാന്റി ജോൺ തുടങ്ങിയവർ സംസാരിച്ചു.
ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ സണ്ണി തോമസ്, മുഹമ്മദ് സാബിർ, ബേബിച്ചൻ, രാജേഷ്, പി സി ശിവകുമാർ ,
ബിൻസി ഷാജി
തുടങ്ങിയവർ പരിപാടിക് നേതൃത്വം നൽകി.