വനനിയമ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റി ഫോറസ്ററ് ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ സദസ്സ് നടന്നു
രണ്ടായിരത്തി ഇരുപത്തിനാല് നവംബർ ഒന്നാം തീയതി കേരള ഗസറ്റിൽ വിജ്ഞാപനം ചെയ്ത വനനിയമ ഭേദഗതി പ്രകാരം ഫോറസ്ററ് വകുപ്പിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകി ഫോറസ്ററ് ഗുണ്ടാറാജിന് വഴിവയ്ക്കുന്ന നിയമഭേദഗതി നടത്തുന്നത് ജനങ്ങളോടും നിയമവാഴ്ച്ചയോടുമുള്ള വെല്ലുവിളിയാണെന്ന് എ ഐ സി സി അംഗം അഡ്വ:ഇ എം അഗസ്തി പ്രസ്ഥാവിച്ചു.. വനനിയമ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റി ഫോറസ്ററ് ഓഫിസിന് മുന്നിൽ നടത്തിയ പ്രധിഷേധ സദസ്സ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആരുടെ പേരിലും കേസെടുക്കുവാനും ഏത് സമയത്തും ഏത് വീട്ടിലും ഇരച്ചുകയറുവാനും, ആളുകളെ കസ്റ്റഡിയിലെടുക്കുവാനും മർദ്ദിക്കുവാനും കൊന്നുതള്ളുവാനുമുള്ള അധികാരം ഫോറസ്ററ് വകുപ്പിന് നൽകുന്ന തരത്തിലുള്ള കിരാതവും ജനവിരുദ്ധവുമാണ് ഈ നിയമമെന്നും ഈ നിയമം പാസാക്കിയ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത് നിയമത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച മന്ത്രി റോഷി അഗസ്റ്റിൻ ജനങ്ങളോട് മാപ്പ് പറയണമെന്നുംഅദ്ദേഹം പറഞ്ഞു.ഈ നിയമിത്തിനെതിരെ സമരം നടത്തുന്ന കേരള കോൺഗ്രസ്, തങ്ങൾ നടത്തുന്ന സമരം ആൽമാർത്ഥമാണെങ്കിൽ റോഷി അഗസ്റ്റിനെ മന്ത്രിസഭയിൽ
നിന്നും പിൻവലിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. യൂ ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി കെ പി സി സി സെക്രട്ടറി തോമസ് രാജൻ, ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ, കർഷകകോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട്, നേതാക്കളായ കെ എ മാത്യു,സിബി പാറപ്പായി, ഷാജി വെള്ളം മാക്കൽ, പ്രശാന്ത് രാജു, ബിനോയി വെണ്ണിക്കുളം,ബാബു പുളിക്കൽ,ജോസ് ആനക്കല്ലിൽ, പി എസ് മേരിദാസൻ, സജിമോൾ ഷാജി, ജെസ്സി ബെന്നി, ബിജു പുന്നോലി, ജയപ്രകാശ് വാഴവര.റൂബി വേഴമ്പത്തോട്ടം, ജോണി വടക്കേക്കര, ഷിബു പുത്തൻപുരക്കൽ, ഷാജൻ എബ്രഹാം,കെ ഡി രാധാകൃഷ്ണൻ,സോജൻ വെളിഞ്ഞാലി തുടങ്ങിയവർ പങ്കെടുത്തു.