കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാൻ കട്ടപ്പന വൈഎംസിഎയും വിവിധ സംഘടനകളും ചേർന്ന് നടത്തിയ പഠനത്തിൻ്റെ റിപ്പോർട്ടും നിർദേശങ്ങളും നഗരസഭ ഭരണസമിതിക്ക് സമർപ്പിച്ചു
കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാൻ കട്ടപ്പന വൈഎംസിഎയും വിവിധ സംഘടനകളും ചേർന്ന് നടത്തിയ പഠനത്തിൻ്റെ റിപ്പോർട്ടും നിർദേശങ്ങളും നഗരസഭ ഭരണസമിതിക്ക് സമർപ്പിച്ചു.
നഗരത്തിലെ ഗതാഗതക്കുരുക്കും പാർക്കിങ് കേന്ദ്രങ്ങളുടെ അഭാവവും വ്യാപാരികളെയും വിവിധ ആവശ്യങ്ങൾക്കായി ടൗണിലെത്തുന്നവരെയും യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിലാണ് വൈ എം സി എ
ഇടപ്പെട്ടത്.
ചെയർപേഴ്‌സസൺ ബീനാ ടോമി, വൈസ് ചെയർമാൻ അഡ്വ. കെ ജെ ബെന്നി, മുൻ ചെയർമാൻ ജോയി വെട്ടിക്കുഴി, മുൻ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, കൗൺസിലർമാരായ സിജു ചക്കുംമൂട്ടിൽ, ഷാജി കുത്തോടിയിൽ, നഗരസഭ സെക്രട്ടറി അജി കെ. തോമസ് എന്നിവർക്കാണ് ബുധൻ രാവിലെ റിപ്പോർട്ട് കൈമാറിയത്.
നഗരത്തിലേ
ഗതാഗത തടസം നിരവധി അപകടങ്ങൾക്കാണ് കാരണമാകുന്നത്.കട്ടപ്പന വൈഎംസിഎയുടെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബുകൾ, റോട്ടറി ക്ലബ്ബുകൾ, മലയാളി ചിരി ക്ലബ്, റെസിഡൻ്റ് സ് അസോസിയേഷനുകൾ, കട്ടപ്പന ഡവലപ്പ്മെൻ്റ് ഫോറം എന്നിവർ ചേർന്നു നടത്തിയ പഠനത്തിൽ വിവിധ ബൈപാസ് റോഡുകൾ ഫലപ്രദമായി ഉപയോഗിച്ചാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സാധിക്കുന്നമെന്ന് കണ്ടെത്തി.
ഇത് കട്ടപ്പനയുടെയും മറ്റ് സ്ഥലങ്ങളുടെയും വികസനത്തിനും വഴിതെളിക്കും.
നെടുങ്കണ്ടം റൂട്ടിലേക്കുള്ള വാഹനങ്ങൾ പാറക്കടവിൽനിന്ന് ആനകുത്തി- അപ്പാപ്പൻപടി റോഡ് വഴി തിരിച്ചുവിട്ടാൽ കട്ടപ്പന- പുളിയൻമല റൂട്ടിലെ തിരക്ക് ഒഴിവാക്കാം.
അമ്പലക്കവല മൈത്രി ജങ്ഷനുസമീപമുള്ള റോഡ് പുനർനിർമിച്ചാൽ കോട്ടയം റൂട്ടിലെത്താനുള്ള പോക്കറ്റ് റോഡായി ഉപയോഗിക്കാം. പള്ളിക്കവലയിൽ രണ്ട് മേൽപ്പാലങ്ങൾ നിർമിച്ചാൽ സ്‌കൂൾ വിദ്യാർഥികൾക്കും യാത്രക്കാർക്കും സുഗമമായി യാത്ര ചെയ്യാം. പള്ളിക്കവലയിൽ സെൻ്റ് ജോർജ് പള്ളി വക സ്ഥലം ലഭ്യമായാൽ വീതികൂട്ടി ട്രാഫിക് ഐലന്റ് സ്ഥാപിച്ചാൽ ഗതാഗത നിയന്ത്രണം സുഗമമാകും. കുന്തളംപാറ റോഡിൽനിന്ന് ടി.ബി ജംഗ്ഷനിലേക്കുള്ള ഗതാഗതം നിരോധിച്ച് വൺവേയാക്കിയാൽ പ്രധാനപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകും.
കൂടാതെ കെഎസ്ഇബി ജങ്ഷനിലെ സംരക്ഷണ ഭിത്തി മാറ്റി നിർമിച്ചാൽ ആ ഭാഗത്തെ വാഹനക്കുരുക്കിന് പരിഹാരമാകും. ടൗണിലെ പോക്കറ്റ് റോഡുകൾ സഞ്ചാരയോഗ്യമാക്കണം.
വെള്ളയാംകുടിയിൽനിന്ന് ഗവ. കോളേജ് വഴി ഐ.ടി.ഐ. ജങ്ഷനിലെത്തുന്ന റോഡ് വീതികൂട്ടി നിർമിച്ചിരുന്നു. ഈഭാഗം ടാർ ചെയ്‌താൽ സ്വകാര്യ വാഹനങ്ങൾക്ക് ടൗണിലെത്താതെ കോട്ടയം റൂട്ടിൽ പ്രവേശിക്കാനാകും. തകർന്നുകിടക്കുന്ന നടപ്പാതകൾ നന്നാക്കണം. പ്രധാന കേന്ദ്രങ്ങളിൽ സീബ്രാലൈനുകളും സ്ഥാപിക്കണം.
കുന്തളംപാറ റോഡ് വൺവേയാക്കിയാൽ തിരക്ക് കുറയ്ക്കാനാകും. ബെവ്കോ ഔട്ട്ലെറ്റിൻ്റെ മുമ്പിലെ സ്വകാര്യവാഹനങ്ങളുടെ പാർക്കിങ് നിരോധിക്കണം. വ്യാപാരികൾ അവരുടെ കടകൾക്കുപിന്നിൽ ലഭ്യമായിട്ടുള്ള സ്ഥലങ്ങൾ പാർക്കിംഗിനായി ഉപയോഗിക്കണം. പരമാവധി പാർക്കിംഗ് ഗ്രൗണ്ടുകൾ കണ്ടെത്തണം. കാർഡുകൾ ഉപയോഗിച്ച് പാർക്ക് ചെയ്യുന്നതിനുള്ള ആധുനിക പാർക്കിങ് സംവിധാനം നടപ്പാക്കണം.
വാർത്താസമ്മേളനത്തിൽ രജിത്ത് ജോർജ്, കെ.ജെ. ജോസഫ്,പി.എം. ജോസഫ്, ജോർജ്ജി മാത്യു, ബൈജു അബ്രാഹം, മനോജ് അഗസ്റ്റിൻ, രാജീവ് ജോർജ്, വികാസ് സക്കറിയാസ്, ഷാജി കെ. ജോർജ്, കെ.എസ്. മാത്യു,ജോസ് തോമസ്,സജി റ്റി.എൻ. തുടങ്ങിയവർ പങ്കെടുത്തു.