നാട്ടുവാര്‍ത്തകള്‍
ഓണക്കിറ്റിന്റെ വിതരണം 31 ശനിയാഴ്‌ച തുടങ്ങും
തിരുവന്തപുരം : ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്‌ച രാവിലെ 8.30ന് ഇടപ്പഴഞ്ഞിയിലെ റേഷൻകടയിൽ മന്ത്രി ജി ആർ അനിൽ നിർവഹിക്കും.
മുൻ മാസങ്ങളിലേതുപോലെ എഎവൈ, മുൻഗണന, മുൻഗണനേതര സബ്‌സിഡി, മുൻഗണനേതര നോൺ സബ്‌സിഡി ക്രമത്തിൽ 16 വരെയാണ് വിതരണം.
16ഇനം സാധനം കിറ്റിലുണ്ടാകും.
👉ഒരുകിലോ പഞ്ചസാര,
👉അരക്കിലോവീതം വെളിച്ചെണ്ണ,
ചെറുപയർ,
👉250 ഗ്രാം തുവരപ്പരിപ്പ്,
👉100 ഗ്രാംവീതം ,
തേയില, മുളകുപൊടി, മഞ്ഞൾ,
👉ഒരു കിലോ പൊടി ഉപ്പ്,
👉180 ഗ്രാം സേമിയ, 180 ഗ്രാം പാലട,
👉500 ഗ്രാം ഉണക്കലരി, 👉50 ഗ്രാം കശുവണ്ടിപ്പരിപ്പ്,
👉ഒരു പായ്‌ക്കറ്റ് (20 ഗ്രാം) #ഏലയ്‌ക്ക,
👉50 മില്ലി നെയ്യ്,
👉100 ഗ്രാം ശർക്കരവരട്ടി/ ഉപ്പേരി, 👉ഒരു കിലോ ആട്ട,
👉ഒരു ശബരി ബാത്ത് സോപ്പ്,
👉ഒരു തുണി സഞ്ചി എന്നിവയുണ്ടാകും.
ശർക്കരവരട്ടിയും ഉപ്പേരിയും നൽകുന്നത് കുടുംബശ്രീയാണ്