Idukki വാര്‍ത്തകള്‍
ഡ്രൈവര്‍ കം അറ്റന്റൻ്റ് നിയമനം
ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ദേവികുളം , നെടുങ്കണ്ടം , തൊടുപുഴ ബ്ലോക്കുകളിൽ രാത്രികാല അടിയന്തിര മൃഗചികിത്സ സേവനത്തിനായി ഡ്രൈവര്‍ കം അറ്റന്റന്റിനെ നിയമിക്കുന്നു. 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. മിനിമം യോഗ്യത എസ് എസ് എൽ സി പാസാവണം. എൽ എം വി ഡ്രൈവിംഗ് ലൈസന്‍സ് വേണം. താൽപര്യമുള്ളവർ യോഗ്യതാ രേഖകൾ സഹിതം ഡിസംബർ 18 ബുധനാഴ്ച രാവിലെ 11-ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. നിയമനം 90 ദിവസം വരെയോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും സർക്കാർ ഏജൻസികൾ മുഖേന ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതു വരെയോ ആയിരിക്കും.. ദേവികുളം , നെടുങ്കണ്ടം , തൊടുപുഴ ബ്ലോക്കുകളിൽ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന .