കരുതലും കൈത്താങ്ങും; മന്ത്രിമാരുടെ താലൂക്ക് തല അദാലത്തുകള്‍ ജനുവരി ആറ് വരെ
കരുതലും കൈത്താങ്ങും; മന്ത്രിമാരുടെ താലൂക്ക് തല അദാലത്തുകള്‍ ജനുവരി ആറ് വരെ
ഡിസംബര്‍ 19 ലെ അദാലത്ത് ജനുവരി ആറിലേക്കും ഡിസംബര്‍ 24 ലെ അദാലത്ത് ഡിസംബര്‍ 23 ലേക്കും മാറ്റി
പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്ത് ജില്ലയില്‍ ഡിസംബര്‍ 19 മുതല്‍ ജനുവരി 6 വരെ നടക്കും. ഡിസംബര്‍ 19 ന് നടക്കേണ്ടിയിരുന്ന തൊടുപുഴ താലൂക്ക് തല അദാലത്ത് ജനുവരി 6 നും ഡിസംബര്‍ 24 ന് നടത്താനിരുന്ന ഇടുക്കി അദാലത്ത് ഡിസംബര്‍ 23 ന് ഉച്ചയ്ക്കും നടത്തും. മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും വി എന്‍ വാസവന്റെയും നേതൃത്വത്തിലാണ് അദാലത്തുകള്‍ നടത്തുക. 20 ന് ദേവികുളം, 21 ന് പീരുമേട്, 23 ന് രാവിലെ ഉടുമ്പഞ്ചോല, ഉച്ചക്ക് ശേഷം ഇടുക്കി, ജനുവരി 6 ന് തൊടുപുഴ എന്നിങ്ങനെയാണ് അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, ഓണ്‍ലൈന്‍ വഴി നേരിട്ടോ അദാലത്തിലേക്കുളള പരാതികളും അപേക്ഷകളും നല്‍കാം. karuthal.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ പരാതിയില്‍ ഉള്‍പ്പെടുത്തണം. നിശ്ചിതമേഖലയിലുള്ള പരാതികള്‍ മാത്രമാണ് സ്വീകരിക്കുക. കൂടാതെ അദാലത്ത് നടക്കുന്ന സ്ഥലങ്ങളില്‍ ഒരുക്കിയ ഹെല്‍പ്പ് ഡെസ്ക് മുഖാന്തിരവും പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. പോര്‍ട്ടല്‍ വഴി ലഭിക്കുന്ന പരാതികള്‍ ജില്ലാ കളക്ട്രേറ്റുകളില്‍ നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് അതേ പോര്‍ട്ടല്‍ വഴി അയച്ച് നല്‍കും. പരാതികള്‍ പരിശോധിച്ച് വകുപ്പുകള്‍ നടപടി സ്വീകരിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം അതേ പോര്‍ട്ടല്‍ വഴി തിരികെ നല്‍കും.