Idukki വാര്‍ത്തകള്‍
കുട്ടിക്കാനം മരിയൻ കോളേജ് രണ്ടാം വർഷ BSW വിദ്യാർത്ഥികളുടെ നേതൃത്വാതിൽ കാഞ്ചിയാർ സ്വരാജ് അംഗൻവാടിയിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കുട്ടിക്കാനം മരിയൻ കോളേജ് രണ്ടാം വർഷ BSW വിദ്യാർത്ഥികളുടെ നേതൃത്വാതിൽ കാഞ്ചിയാർ സ്വരാജ് അംഗൻവാടിയിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
ആശ വർക്കർ സുമ രാജൻ ക്ലാസിനു നേതൃത്വം നൽകി.
അംഗൻവാടി ടീച്ചർ രാധാമണി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.
സാംക്രമികവും സാംക്രമികേതര രോഗവും എന്ന വിഷയത്തെയും, ഈ രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ രീതികളെയും അടിസ്ഥാനമാക്കിയാണ് ക്ലാസ്
സംഘടിപ്പിച്ചത്.
മരിയൻ കോളേജ് വിദ്യാർത്ഥികളായ അഞ്ജന എം, മഞ്ജുഷ മണിക്കുട്ടൻ, ജെറിൻ പോൾ, റൈചേൽ ജിജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രോഗ്രാം നടത്തിയത്.