കട്ടപ്പന ESI ആശുപത്രിക്കായി ഒരു നിർണ്ണായക ഘട്ടം കൂടി തരണം ചെയ്തതായി ഡീൻ കുര്യാക്കോസ് എം പി
കട്ടപ്പന മുനിസിപ്പാലിറ്റിയിൽ ESI (100 ബെഡ്ഡ്)ആശുപത്രി അനുവദിച്ചത് കഴിഞ്ഞ സാമ്പത്തിക വർഷം ആണ്. കഴിഞ്ഞ മാർച്ച് 18 ന് 150 കോടി രൂപയുടെ ടെണ്ടർ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ തന്നെ, മുനിസിപ്പാലിറ്റി കണ്ടെത്തിയ സ്ഥലം ESI കോർപ്പറേഷനു കൈമാറാൻ ആയി തീരുമാനാച്ചിരുന്നു.
എന്നാൽ സ്ഥലം കൈമാറ്റം ചെയ്യപ്പെടുമ്പോൾ ഉണ്ടാവുന്ന stamp duty ഇനത്തിൽ 28 ലക്ഷം രൂപ സംസ്ഥാന സർക്കാർ വഹിക്കണം എന്ന നിർദ്ദേശം വരികയുണ്ടായി. അതിനായി സർക്കാരിലേക്ക് തൃശൂർ Regional office ൽ നിന്നും അപേക്ഷ സമർപ്പിക്കുകയുണ്ടായി. ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകാതെ നിൽക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ESI കോർപ്പറേഷൻ Director general ശ്രീ അശോക് കുമാർ സിംഗ് ന് കത്തു നൽകിയിരുന്നു. ഒടുവിൽ കേരള സർക്കാരിൻ്റെ തീരുമാനം വരാത്തതിനാൽ ESI കോർപ്പറേഷൻ തന്നെ 28 ലക്ഷം രൂപ Stamp duty യായി അനുവദിച്ച വിവരം ഇന്ന് അദ്ദേഹം അറിയിച്ചു . അതോടെ ഇനി തുടർ നടപടികൾ വേഗത്തിൽ ആകുമെന്നുറപ്പായി. ഉടൻ തന്നെ കട്ടപ്പന മുനിസിപ്പാലിറ്റി ആവശ്യത്തിനുള്ള സ്ഥലം ESI കോർപ്പറേഷനു കൈമാറും.
അതോടൊപ്പം തന്നെ നേരത്തേ തന്നെ ടെണ്ടർ നടപടികൾ അനുസരിച്ച് കരാർ നടപടികൾക്ക് യോഗ്യമായ കമ്പനിയെ അയോഗ്യരായി കണ്ടെത്തിയിരുന്നു. ആയതിനാൽ റീ ടെണ്ടർ നടപടികൾ ആവശ്യമായി വരുമെന്ന് അറിയിച്ചിരുന്നു. അതിനായുള്ള നടപടികളും ആരംഭിച്ചതായി DG അറിയിച്ചു. 40 ദിവസം ഇക്കാര്യത്തിന് ആവശ്യമായി വരും. സമയബന്ധിതമായി ഭൂമി കൈമാറ്റവും , ടെണ്ടർ നടപടികളും പൂർത്തീകരിച്ച് ഉടൻ തന്നെ നിർമ്മാണം ആരംഭിക്കാൻ സാധിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
സമയബന്ധിതമായി ഇക്കാര്യത്തിൽ തീരുമാനമെടുത്ത്, ഇടുക്കിയിലെ തൊഴിലാളികൾക്കായുള്ള സ്വപ്ന പദ്ധതിക്കായി എല്ലാ പിന്തുണയും നൽകുന്ന ശ്രീ അശോക് കുമാർ സിംഗ് lAS ന് നന്ദി രേഖപ്പെടുത്തുന്നു. ഡീൻ കുര്യാക്കോസ്