കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഒരാഴ്ച്ചക്കുള്ളിൽ ഡോക്ടർമാരെ നിയമിക്കുമെന്ന് DMO ഡോക്ടർ സുരേഷ് വർഗീസ്. കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റി നൽകിയ നിവേദനത്തെ തുടർന്നാണ് തീരുമാനം
കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നാളിതുവരെയായും ശ്വശ്വത നടപടികൾ ആകാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ , മണ്ഡലം പ്രസിഡന്റ് സിജു ചക്കും മൂട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ DMO ഡോക്ടർ സുരേഷ് വർഗീസിന് നിവേദനം നൽകിയത്.
തിങ്കളാഴ്ച 3 ഡോക്ടർമാരുടെ സേവനം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ നൂറുകണക്കിന് രോഗികൾ ആണ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയത്. രാവിലെ മുതൽ മണിക്കൂറുകൾ രോഗികൾക്ക് കാത്തിരിക്കേണ്ടി വരുന്നു.
ചിലർ ഡോക്ടറെ കാണാതെ മടങ്ങി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലുമായി.
താലൂക്ക് ആശുപത്രിയിൽ ഇത് നാളുകളായി തുടരുന്ന പ്രതിസന്ധിയാണ്.
നിരവധി പരാതികളും നിവേദനകളും പ്രതിഷേധങ്ങളും ഉയർന്നുവന്നിട്ടും ഡോക്ടർമാരുടെ സ്ഥിരമായിട്ടുള്ള നിയമനം വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുകയാണ്.
ആകെ 12 ഡോക്ടർമാരുടെ തസ്തികയുള്ളടത്താണിപ്പോൾ മൂന്നു ഡോക്ടർമാരുടെ സേവനമാണ് ലഭ്യമാകുന്നത്. ഇത് നിലവിലുള്ള ഡോക്ടർമാരുടെ ജോലി ഭാരം കൂട്ടുന്നതിനും കാരണമാകുന്നു. ആശുപത്രിയിൽ അനുവദിച്ചിട്ടുള്ള ചില ഡോക്ടർമാർ സ്വയതാൽപര്യപ്രകാരം മറ്റ് ആശുപത്രിയിലേക്ക് മാറിപ്പോകുന്നുവെന്നും ആക്ഷേപമുണ്ട്.
ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഡിഎംഒ ക്ക് നിവേദനം നൽകിയത്.
ഇവിടെയെത്തുന്ന ആളുകൾ പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണിപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് താലൂക് ആശുപത്രിയെ അടച്ച് പൂട്ടലിലേക്ക് എത്തിക്കാനുള്ള നീക്കവും അതുവഴി ചില സ്വകാര്യ ആശുപത്രികളെ സംരക്ഷിക്കാനുള്ള ശ്രമവുമാണെന്നും പരാതിയുണ്ട്.
കോൺഗ്രസ് അംഗങ്ങൾ വിവരം ഡിഎംഒ യെ കണ്ട് വിഷയം ധരിപ്പിച്ചു.
കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഒരാഴ്ച്ചക്കുള്ളിൽ രണ്ടു ഡോക്ടർമാരേ നിയമിക്കുമെന്നും DMO ഡോക്ടർ സുരേഷ് വർഗീസ് പറഞ്ഞു.
രണ്ടു ഡോക്ടർമാരുടെ സേവനം കൂടി ലഭ്യമാകുന്ന തോടെ ഇവിടെ എത്തുന്ന രോഗികൾക്ക് താൽക്കാലിക ആശ്വാസം ആകും .
മറ്റ് ഡോക്ടർമാരേ കൂടി നിയമിച്ച് ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ, ഷാജി വെള്ളംമാക്കൽ, എ എം സന്തോഷ്, ബിജു പുന്നോലി, റൂബി വേഴമ്പത്തോട്ടം, ഷാജി പൊട്ടനാനി,ഷാജൻ എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.