സമന്വയം തൊഴിൽ രജിസ്ട്രേഷൻ ശനിയാഴ്ച്ച മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും
മുരിക്കാശ്ശേരി : സംസ്ഥാനത്തെ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ യുവതീയുവാക്കന്മാർക്ക് തൊഴിൽ പരിശീലനവും തൊഴിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി തുടക്കം കുറിച്ച സംരംഭമാണ് സമന്വയം തൊഴിൽ രജിസ്ട്രേഷൻ പദ്ധതി. 18 നും 40 നും മധ്യേ പ്രായമുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ഒരു ലക്ഷം പേർക്ക് ഒരു വർഷം കൊണ്ട് സ്വകാര്യ തൊഴിലോ വിദേശ തൊഴിലോ ലഭ്യമാക്കുകയോ, അതിനുള്ള തൊഴിൽ പരിശീലനമോ ഭാഷാ പരിജ്ഞാനമോ നൽകുകയോ ആണ് ഈ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നത്.
സമന്വയം തൊഴിൽ രജിസ്ട്രേഷൻ പദ്ധതിയുടെ ഹൈറേഞ്ച് മേഖലാതല ഉദ്ഘാടനം ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് മുരിക്കാശേരി പാവനാത്മാ കോളജിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും
വിജ്ഞാന നൈപുണ്യ വർദ്ധനവിനും, സർക്കാരിതര മേഖലകളിലെ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുന്ന DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാനും താല്പര്യമുള്ള എല്ലാ യുവജനങ്ങളെയും ഡിസംബർ 14 ശനിയാഴ്ച മുരിക്കാശേരി പാവനാത്മാ കോളേജിൽ എത്തിച്ചേരേണ്ടതാണ്