കട്ടപ്പന അശോക ജംഗ്ഷനേയും സെൻട്രൽ ജംഗ്ഷനേയും തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാത മലമൂത്ര വിസർജ്യ കേന്ദ്രമായി മാറുന്നു
പതിറ്റാണ്ടുകൾ പഴക്കമുള്ള നടപ്പാതയാണ് കട്ടപ്പന അശോക ജംഗ്ഷൻനേയും സെൻട്രൽ ജംഗ്ഷനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാത. വളരെ എളുപ്പത്തിൽ എത്താൻ സാധിക്കുന്നതിനാൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി സഞ്ചാരികളാണ് ഈ പാത ഉപയോഗിക്കുന്നത്.
രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ ഇവിടം മദ്യപകേന്ദ്രമാക്കി മാറ്റുന്നു.
കൂടാതെ സഞ്ചരിക്കുന്ന വഴികൾ മലമൂത്രവിസർജ്യത്താൽ നിറഞ്ഞിരിക്കുകയാണ്.
മൂക്കുപൊത്താതെ ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ .
സമീപത്തെ വ്യാപാരികൾ ദിവസവും സാമ്പ്രാണി തിരികൾ കത്തിച്ച് വച്ചാണ് ഇരിക്കുന്നത്.
നഗരസഭ അടിയന്തിരമായി ഇടപെട്ട് ഇരു വശത്തും ഗേറ്റ് നിർമ്മിച്ച് സാമൂഹിക വിരുദ്ധശല്യം ഒഴിവാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. നഗരസഭ പാതയുടെ അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്നും രാത്രികാലങ്ങളിൽ പോലീസ് പട്രോളിങ്ങും ശക്തമാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.