ഇടുക്കി രൂപതാ ഏഴാമത് പാസ്റ്ററൽ കൗൺസിലിന്റെ പ്രഥമ യോഗം വാഴത്തോപ്പ് സെന്റ് ജോർജ് പാരിഷ്ഹാളിൽ നടന്നു
ഇടുക്കി രൂപതാ ഏഴാമത് പാസ്റ്ററൽ കൗൺസിലിന്റെ പ്രഥമ യോഗം വാഴത്തോപ്പ് സെന്റ് ജോർജ് പാരിഷ്ഹാളിൽ നടന്നു. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
രൂപതാ ചാൻസലർ റവറന്റ് ഡോ. മാർട്ടിൻ പൊൻപനാൽ റിപ്പോർട്ട് അവതരിപ്പിച്ചു. പൗരസ്ത്യ വിദ്യാപീഠം പ്രൊഫസർ ഡോ. ജോർജ് തെക്കേക്കര ക്ലാസ് നയിച്ചു. തുടർന്ന് വിശ്വാസപരവും സാമൂഹികവുമായ വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നു.
രൂപതാ മുഖ്യ വികാരി ജനറാൾ മോൺസിഞ്ഞോർ. ജോസ് കരിവേലിക്കൽ ചർച്ചകൾക്ക് നേതൃത്വം നൽകി.
വികാരി ജനറാൾമാരായ മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രാഹം പുറയാറ്റ്, പ്രൊവിൻഷ്യൽ സുപ്പീരിയർമാരായ സി. ടെസ്ലിൻ എസ് എച്ച്, സി. റോസിൻ എഫ് സി സി, സി. ലിറ്റി ഉപ്പുമാക്കൽ എസ് എ ബി എസ്, സി. ആനി പോൾ സി എം സി,
രൂപതാ മീഡിയാ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട്,
ഡോ. അനിൽ പ്രദീപ്, ആൻസി തോമസ്,ശ്രീ. ജെറിൻ ജെ. പട്ടാംകുളം, .മരീറ്റ തോമസ് എന്നിവർ സംസാരിച്ചു.