Idukki വാര്‍ത്തകള്‍
ഇടുക്കി ശാന്തൻപാറ ഐ. സി. എ ആർ ബാപ്പുജി കൃഷി വിജ്ഞാനകേന്ദ്രത്തിൽ ലോക മണ്ണുദിനാചരണം നടന്നു


മാനേജ്മെന്റ് പ്രതിനിധി റേച്ചൽ സക്കറിയായുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മണ്ണു പരിശോധന സർട്ടിഫിക്കറ്റുകളുടെ വിതരണവും നടത്തി. ഇടുക്കി ശാന്തൻപാറ ഐ. സി. എ. ആർ ബാപ്പുജി കൃഷി വിജ്ഞാനകേന്ദ്രത്തിൽ ലോകമണ്ണുദിനാചരണം നടത്തി. കെ. വി. കെ സീനിയർ സയൻ്റിസ്റ്റും
ഹെഡുമായ ഡോ. മാരിമുത്തു സ്വാഗതമാശംസിച്ചു.
മണ്ണുപരിശോധനാസർട്ടിഫിക്കറ്റുകളുടെ വിതരണം, സോയിൽ ഹെൽത്ത് മാനേജ്മെന്റ് എന്ന വിഷയത്തിൽ സയൻ്റിസ്റ്റ് മഞ്ജു ജിൻസി വർഗീസ് ക്ലാസ്സ് നയിച്ചു.
അക്ഷയശ്രീ മിഷൻ പഞ്ചായത്ത് കോ ഓർഡിനേറ്റർ സി.എം സുരേഷ്,
ഡോ. എസ് ജയബാബു, സി. ജി ബിനീഷ്, വി.ഡി. ബാബു, മഞ്ജു എന്നിവർ പ്രസംഗിച്ചു. നൂറ്റിയമ്പതോളം കർഷകർ പരിപാടിയിൽ പങ്കെടുത്തു.