Idukki വാര്‍ത്തകള്‍
ഗ്രീൻ ക്യാമ്പസ്,ക്ലീൻ ക്യാമ്പസ് പരിസ്ഥിതി സൗഹൃദ നക്ഷത്രമൊരുക്കി ഹോളി ക്രോസ് കോളജ് വിദ്യാർത്ഥികൾ
പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസിൻ്റെ ഭാഗമായി പൂർണമായും പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന വിധത്തിൽ നക്ഷത്രമൊരുക്കി വണ്ടൻന്മേട് ഹോളി ക്രോസ് കോളജ് വിദ്യാർത്ഥികൾ..
കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികളാണ് വ്യത്യസ്തമായ ആശയവുമായി മുൻപോട്ടു വന്നത്…ചകിരി കയറുകൾ കൂട്ടി ചേർത്ത് വിദ്യാർത്ഥികൾ നിർമിച്ച 10 അടിയിലേറെ വലുപ്പം വരുന്ന നക്ഷത്രം ഏറെ ശ്രദ്ധ ആകർഷിക്കുന്നതാണ്.