വിദ്യാരംഗം കലാസാഹിത്യവേദി ഇടുക്കി ജില്ല സർഗോത്സവവും ശില്പശാലയും കട്ടപ്പനയിൽ നടന്നു
മത്സരങ്ങളുടെ പിരിമുറുക്കമില്ലാതെ കുരുന്ന മനസുകളുടെ സർഗ്ഗചേതനയെ വിശാലമാക്കുന്ന ഇടമാണ് വിദ്യാരംഗം കലാ സാഹിത്യ വേദി .
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി.
കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ജില്ലാതല സർഗോത്സവവും ശില്പശാലയും സാഹിത്യകാരൻ മോബിൻ മോഹൻ ഉദ്ഘാടനം ചെയ്തു.
കട്ടപ്പന നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഐബിമോൾ രാജൻ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ കൗൺസിലർമാരായ സോണിയ ജെയ്ബി, സിജു ചക്കുംമൂട്ടിൽ, വിദ്യാഭ്യാസ ഉപ ഡയറക്ടർ ഷാജി എസ് , ഇടുക്കി DIET പ്രിൻസിപ്പാൾ പ്രസാദ് ആർ, ജില്ലാ കോഡിനേറ്റർ ഷാജി മോൻ പി.കെ,SSKജില്ലാ കോഡിനേറ്റർ എ .എം ഷാജഹാൻ, AEO യശോധരൻ കെ.കെ, ഹെഡ് മാസ്റ്റർ ബിജുമോൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
ശനിയാഴ്ച്ച 2 മണിക്ക് നടക്കുന്ന സമാപന സമ്മേളനം നഗരസഭ ചെയർ പേഴ്സൺ ബീനാ റ്റോമി ഉദ്ഘാടനം ചെയും.