Idukki വാര്‍ത്തകള്‍
കാർട്ടൂണിസ്റ്റുകൾ കട്ടപ്പനയിൽ
കട്ടപ്പന ഡോൺബോസ്കോ സെൻട്രൽ സ്കൂളും, സജിദാസ് ക്രിയേറ്റീവ് അക്കാദമിയും, ഇല നേച്ചർ ഫൗണ്ടേഷനും സംയുക്തമായാണ് കട്ടപ്പനയിൽ, കേരളത്തിലെ പ്രമുഖ കാർട്ടൂണിസ്റ്റുകളെയും, ആനിമേറ്റർമാരെയും പങ്കെടുപ്പിച്ച് കാർട്ടൂൺ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നത്. കട്ടപ്പന ഡോൺ ബോസ്കോ സ്കൂൾ ഓഡിറ്റോറിയത്തിൽ നാളെ 10.30 മുതൽപ്രോഗ്രാം ആരംഭിക്കും. പ്രോഗ്രാമിൽ പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്.. പ്രോഗ്രാമിനോട് അനുബന്ധിച്ച്,തൽസമയ ക്യാരികേച്ചർ രചന, കാർട്ടൂൺ വർക് ഷോപ്പ് എന്നിവയും നടത്തപ്പെടും.. കാർട്ടൂണിൽ താല്പര്യമുള്ള പൊതുജനങ്ങൾക്കും പ്രോഗ്രാമിൽ സംബന്ധിക്കാം.