Idukki വാര്‍ത്തകള്‍
രണ്ടുദിവസമായി കട്ടപ്പനയില്‍ നടന്നുവന്ന റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു
മികച്ച ഹ്രസ്വചിത്രം(കോളേജ്)- എലിസിയം, മികച്ച ഹ്രസ്വചിത്രം(സ്കൂള്‍)- ഇവിടം, മികച്ച ഡോക്യുമെന്ററി(കോളേജ്)- രാച്ചമ്മ, മികച്ച ഡോക്യുമെന്ററി(സ്കൂള്‍)- ദെയര്‍ സ്റ്റോറി എന്നിവയ്ക്കും പ്രത്യേക പരാമര്‍ശം- ഹ്രസ്വചിത്രം(കോളേജ്)- കാടത്തി, ഹ്രസ്വചിത്രം(സ്കൂള്‍)- അണ്‍പ്ലഗ്ഡ്- ദി സൗത്ത് ഓഫ് സൈലന്‍സ്, ഡോക്യുമെന്ററി(കോളേജ്)- യൂസ് മി വൈസ് ലി എന്നിവയ്ക്കും പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
സമാപന യോഗം കലക്ടര്‍ വി വിഗ്നേശ്വരി ഉദ്ഘാടനം ചെയ്തു. സംവിധായകന് ജയരാജ്, സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ്, സംവിധായകന് പ്രദീപ് എം നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫീച്ചര്‍, ഡോക്യുമെന്ററി, ഷോര്‍ട്ട്ഫിലിം എന്നീ വിഭാഗങ്ങളിലായി 20 രാജ്യങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രമേയമായുള്ള 70 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്.