Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾസിനിമ

ആറാമത് റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്ലിന്റ് ഒരുക്കങ്ങൾ പൂർത്തിയായി.ഡിസംബര്‍ 4, 5 തീയതികളില്‍ കട്ടപ്പനയിലാണ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്.സൗജന്യമായി ഫെസ്റ്റിവെല്ലിൽ പങ്കെടുക്കാവുന്നതാണ്.



റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, ബേര്‍ഡ്സ് ക്ലബ് ഇന്റര്‍നാഷണല്‍, എംജി സര്‍വകലാശാല എന്‍.എസ്.എസ് എന്നിവരുടെ നേതൃത്വത്തിലാണ് കട്ടപ്പനയിൽ ഫിലിം ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്.

കട്ടപ്പന സന്തോഷ് തിയറ്റര്‍, മിനി സ്റ്റേഡിയം, ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പ്രദര്‍ശനം.

20 രാജ്യങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രമേയമായുള്ള 70 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പ്രവേശനം സൗജന്യമാണ്.

ബുധനാഴ്ച്ച രാവിലെ 9.30ന് ചേന്നാട്ടുമറ്റം ഇംഗ്ഷനിൽ നിന്നും വിളമ്പര റാലി ആരംഭിക്കു..
10.30 ന് മിനി സ്റ്റേഡിയത്തില്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രോഫ. ഡോ. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും.
ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷനാകും.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കര്‍, സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റ്, നടന്‍മാരായ ടിനി ടോം, കൈലാഷ് എന്നിവര്‍ പങ്കെടുക്കും.


ഫെസ്റ്റിവെല്‍ ഡയറക്ടറും ചലച്ചിത്ര സംവിധായകന്‍ ജയരാജ് സന്ദേശം നല്‍കും.

ഫീച്ചര്‍, ഡോക്യുമെന്ററി, ഷോര്‍ട്ട്ഫിലിം എന്നീ വിഭാഗങ്ങളിലായി 20 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സരിക്കുന്നത്.

പ്രശസ്ത സംവിധായകന്‍ കവിയൂര്‍ ശിവപ്രസാദാണ് ജൂറി ചെയര്‍മാന്‍.

മികച്ച ചിത്രത്തിന് സില്‍വര്‍ എലിഫന്റ് പുരസ്‌കാരം സമ്മാനിക്കും.
ഹ്രസ്വചിത്രം, ഡോക്യുമെന്ററി വിഭാഗങ്ങളില്‍ മറ്റ് പുരസ്‌കാരങ്ങളും നല്‍കും. മുരളി തുമ്മാരുകുടിയും സംഘവും അവതരിപ്പിക്കുന്ന പ്രത്യേക പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടികളും സെമിനാറുകളും നടക്കും. കൂടാതെ ചിത്ര പ്രദര്‍ശനം, ഫോട്ടോഗ്രഫി ഉപകരണങ്ങളുടെ പ്രദര്‍ശനം, സെമിനാറുകള്‍, ഗ്രാമീണ കലാ പ്രദര്‍ശനങ്ങള്‍ എന്നിവയും നടക്കും.

ഫിലിം ഹാന്റ് ബുക്കിന്റെ പ്രകാശനം സംവിധായകൻ ജയരാജ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഡി ബി വിൻ ദാസിന് നൽകി ഉദ്ഘാടനം ചെയ്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!