യു.ഡി. എഫ് ജനവഞ്ചന തുറന്നുകാട്ടുന്നതിനും ജില്ലയിലെ ഭൂപ്രശ്നങ്ങളിലും സി .എച്ച്.ആർ വിഷയത്തിലും നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് സി. പി .ഐയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു
യു.ഡി. എഫ് ജനവഞ്ചന തുറന്നുകാട്ടുന്നതിനും ജില്ലയിലെ ഭൂപ്രശ്നങ്ങളിലും സി .എച്ച്.ആർ വിഷയത്തിലും നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് സി. പി .ഐയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ അഷറഫ് പരിപാടി ഉദ്ഘാടനം ചെയ്തു
യുഡിഎഫ് ജന വഞ്ചന തുറന്നു കാണിക്കാനും ജില്ലയിലെ ഭൂപ്രശ്നങ്ങളിലും സി എച്ച്ആർ വിഷയത്തിലും നിലപാടുകൾ വ്യക്തമാക്കി കൊണ്ടുമാണ് സി.പി.ഐയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചത്. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.സങ്കീർണമായ ഭൂപ്രശ്നങ്ങൾ നിലനിൽക്കുന്ന ജില്ലയാണ് ഇടുക്കി. സങ്കീർണമായി നിൽക്കുന്ന നിയമങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുവാൻ ഉത്തരവാദിത്വമുള്ള പാർട്ടിയാണ് സി.പി.ഐ. കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രതികൂട്ടി ആക്കുവാൻ പലരും ശ്രമിച്ചിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ച് ജനങ്ങളോടൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ സലിംകുമാർ,കെ കെ ശിവരാമൻ,എം കെ പ്രിയൻ,വി ആർ ശശി, ജോസഫ് കടവിൽ, മാത്യു വർഗീസ്, കെ. ജെ ജോയ്സ് തുടങ്ങിയ നിരവധി നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു