Idukki വാര്‍ത്തകള്‍
കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമസ്ഥന് തിരികെ നൽകി കട്ടപ്പന മുടവനാട്ട് അജി മാതൃകയായി
തിങ്കളാഴ്ച്ച വൈകിട്ടാണ് കട്ടപ്പന പുതിയ ബസ്റ്റാൻ്റിന് സമിപത്തു നിന്നും മലനാട് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കരനായ കുന്തളംപാറ മുടവനാട്ട് അജിയുടെ അമ്മ ലീലാ ,ഭാര്യ അമ്പിളി ,അമ്പിളിയുടെ അമ്മ രാധമണി എന്നിവർക്ക് മൂന്ന് ഗ്രാം തൂക്കമുള്ള സ്വർണ്ണ മാല കളഞ്ഞ് കിട്ടിയത്.
വിട്ടിൽ എത്തി അജിയെ വിവരം അറിയിച്ചു. ഇടുക്കിലൈവ് ഓഫീസിൽ അജി മാല കിട്ടിയ വിവരം അറിയിച്ചു. തുടർന്ന് ചാനലിൽ നൽകിയ പരസ്യം കണ്ടാണ് ഉടമസ്ഥ എത്തിയത്. വണ്ടൻമേട് സ്വദേശി പ്രിയങ്കയുടെ മാലയായിരുന്നു നഷ്ട്ടപ്പെട്ടത്.
തുടർന്ന് പ്രിയങ്കയ്ക്ക് അജി മാല കൈമാറി.
കളഞ്ഞ് കിട്ടിയ മാ തിരികെ ഏൽപ്പിച്ച അജിക്കും കുടുംബത്തിനും വിവരം അറിയിച്ച ഇടുക്കി ലൈവ് ചാനലിനും പ്രിയങ്ക നന്ദി അറിയിച്ചു