യുവകലാസാഹിതി ഇടുക്കി ജില്ലാ നേതൃക്യാമ്പും അനുമോദന സമ്മേളനവും :-ഡിസംബർ 6 ന് കട്ടപ്പന പ്രസ് ക്ലബ്ബ് ഹാളിൽ
അഞ്ച് പതിറ്റാണ്ടുകൾ പിന്നിടുന്ന യുവകലാസാഹിതിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി ഇടുക്കിയിൽ ജില്ലാനേതൃക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.
ഡിസംബർ 6 വെള്ളി കട്ടപ്പന പ്രസ് ക്ലബിലാണ് നേതൃക്യാമ്പ് നടക്കുക. രാവിലെ 11ന് നടക്കുന്ന പ്രതിനിധി സമ്മേളനം രക്ഷാധികാരി കെ.ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് ഇ.എസ്.അലിൽ അധ്യക്ഷത വഹിക്കും. തുടർന്ന് വിവിധ കലാപരിപാടികളും നടക്കും.ഉച്ചയ്ക്ക് 2 മുതൽ യുവകലാസാഹിതി പിന്നിട്ട അൻപത് വർഷങ്ങൾ എന്ന വിഷയത്തെ പറ്റിയുള്ള സിംപോസിയവും ഡോ.ബി.ആർ.അംബേദ്ക്കർ അനുസ്മരണവും നടക്കും.വൈകിട്ട് 3.30ന് സമാപന സമ്മേളനവും അതോടനുബന്ധിച്ച് നിയുക്ത ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് സുനിൽകുമാറിന് സ്വീകരണവും നൽകും. സമ്മേളനം സി.പി.ഐ കട്ടപ്പന മണ്ഡലം സെക്രട്ടറി V.R ശശി ഉദ്ഘാടനം ചെയ്യും.യുവകലാസാഹിതി സംസ്ഥാന എക്സി.അംഗം ബാബു പൗലോസ് അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ലിജു ജേക്കബ്, സംസ്ഥാന കമ്മറ്റി അംഗം ജിജി കെ ഫിലിപ്പ്, കെ.ആർ പ്രസാദ്, ലേഖ ത്യാഗരാജൻ, ഗീത മധു, അജിപിഎസ്, റോണി സെബാസ്റ്റ്യൻ, രജനി വാകവയലിൽ തുടങ്ങിയവർ പങ്കെടുക്കും.