വന സംരക്ഷനിയമ ഭേദഗതിയുടെ ആനുകൂല്യം കർഷകർക്ക് ലഭ്യമാക്കി പട്ടയ നടപടി ഉടൻപൂർത്തീകരിക്കണം; കർഷക കൂട്ടായ്മ
വന സംരക്ഷണ നിയമ ഭേദഗതിയുടെ ആനുകൂല്യം കർഷകർക്ക് ലഭ്യമാക്കി പട്ടയ നടപടികൾ ഉടൻ പൂർത്തീകരിക്കണമെന്ന് മുണ്ടൻ മുടി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു മുണ്ടൻ മുടി ബാപ്പുജി ലൈബ്രറി – റബ്ബർ ഉദ്പാക സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കർഷകകൂട്ടായ്മ സംഘടിപ്പിച്ചത്.. 1980 ലെ കേന്ദ്ര വനസംരക്ഷണനിയമത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുള്ളകേസ് കർഷകർക്കും വ്യാപാരികൾക്കും എതിരാണ് എന്നാൽ 2023 ൽ കേന്ദ്ര വനസംരക്ഷണ നിയമം ഭേദഗതി ചെയ്തതോടെ കൃഷിക്കാർക്ക് അനുകൂലമായ സാഹചര്യം ഉണ്ടായിരി ക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ 1996 ഡിസംബർ 12 ന് മുൻപ് കൃഷിയോ കച്ചവടമോ നടത്തിയിരുന്നുവെന്ന് ആധികാരിക രെഖകൾ കൊണ്ട് തെളിയിക്കുകയാണെങ്കിൽ ആ പ്രദേശം വനനിയമത്തിന്റെ പരിധിക്ക് പുറത്തായിരിക്കുമെന്നാണ് ഭേദഗതിയിലെ 4 ൽ 1 (a)(b) വകുപ്പുകൾ വ്യക്തമാകുന്നത്. നിയമഭേദഗതിയുടെ ആനുകൂല്യം നേടിയെടുക്കുന്നതിനായി സംസ്ഥാന സർക്കാറിന്റെ എക്സ്പേർട്ട് കമ്മിറ്റിക്ക് അപക്ഷ സമർപ്പിക്കുവാനും യോഗം തീരുമാനിച്ചു കർഷകകൂട്ടായ്മ കോർഡിനേറ്ററുംഇളംദേശം ബ്ളോക് പഞ്ചായത്ത് മെംബറുമായ അഡ്വ ആൽബർട്ട് ജോസ് അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകൻ VB രാജൻ ക്ലാസ്സ് നയിച്ചു. ജില്ലാ പഞ്ചായത്ത് മെംബർഷൈനിറെജി ടീ ബോർഡ് അംഗം അഡ്വ. തുളസീധരൻ പിള്ള പിയു ഷാഹുൽ ഹമീദ്, സണ്ണി കളപ്പുര സെബാസ്റ്റ്യൻ കൊച്ചടിവാരം ജോയി കാണിയക്കാട്ട് വിഡി ജോസ് സേവ്യർ തോമസ് എന്നിവർ പ്രസംഗിച്ചു. KM സുരേഷ് പിടി ജേക്കബ് കൊച്ചടിവാരം ഹുസൈനാർ കുഴിപ്പിള്ളിൽ ജോണി പുത്തൻപുര സൗമ്യ സുനിൽ ജെറി വാതല്ലൂർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.