‘ശമ്പളം മുടങ്ങിയതോടെ ജീവിതം പ്രതിസന്ധിയിലായി’; ഉണ്ണിയുടെ ആത്മഹത്യക്ക് കാരണക്കാര്‍ ട്രാക്കോ കേബിള്‍സ് മാനേജ്മെന്റ് എന്ന് കുടുംബം
ട്രാക്കോ കേബിള്‍സ് ജീവനക്കാരന് ഉണ്ണിയുടെ ആത്മഹത്യക്ക് കാരണക്കാര്‍ മാനേജ്മെന്റ് എന്ന് കുടുംബം. ശമ്പളം മുടങ്ങിയതോടെ ജീവിതം പ്രതിസന്ധിയിലായെന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും പറഞ്ഞു.അതേസമയം, ട്രാക്കോ പ്രതിസന്ധിയില്‍ ജീവനക്കാരെ കുറ്റപ്പെടുത്തുകയാണ് വ്യവസായ മന്ത്രി പി രാജീവ്.
സംസ്ഥാന പൊതുമേഖല സ്ഥാപനമായ ട്രാക്കോ കേബിള്‍സില്‍ രണ്ട് വര്‍ഷമായി തൊഴിലാളികള്‍ സമരത്തിലാണ്. 11 മാസമായി ശമ്പളം പൂര്‍ണമായും മുടങ്ങി.ഇതോടെയാണ് ഉണ്ണി ഉള്‍പ്പടെയുള്ള തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായത്. മനോവിഷമത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും പറയുന്നു.
ട്രാക്കോ കേബിള്‍സിലെ പ്രതിന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പരിഹാര ശ്രമങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുന്നത് ജീവനക്കാരാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ജീവനക്കാരന്റെ ആത്മഹത്യ ദുഃഖകരമെന്നും ആത്മഹത്യയുടെ കാരണം കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി വിഷയത്തില്‍ എംഡിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉണ്ണിയുടെ ആത്മഹത്യയില്‍ മാനേജ്മെന്റിനോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. കോടിക്കണക്കിനു രൂപയുടെ ഓഡറുകള്‍ ട്രാക്കോയെ തേടി എത്തുന്നുണ്ട്. എന്നാല്‍,മാനേജ്മെന്റ് ഓഡറുകള്‍ സ്വീകരിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ ആരോപണം.