
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കുറ്റിപ്ലാങ്ങാട് ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ എച്ച്. എസ്. എസ് ലാബ്, ഹൈസ്‌കൂൾ കെട്ടിടങ്ങളുടെ മേൽക്കൂര എന്നിവ പുതുക്കി പണിതപ്പോൾ ഉപയോഗശൂന്യമായ ആസ്ബസ്റ്റോസ് ഷീറ്റുകൾ കമ്പികൾ, ജനൽപാളികൾ എന്നിവ ഡിസംബർ 18 ന് പകൽ 11 മണിക്ക് കുറ്റിപ്ലാങ്ങാട് സ്‌കൂൾ അങ്കണത്തിൽ വെച്ച് പരസ്യമായി ലേലം നടത്തുന്നു. മുദ്ര വെച്ച ക്വട്ടേഷൻ മുഖേനയും ലേലത്തിൽ പങ്കെടുക്കാം. ക്വട്ടേഷൻ നൽകുന്നവർ ഡിസംബർ 17 ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപ് ഫോറം വാങ്ങേണ്ടതും അന്ന് വൈകീട്ട് 4 ന് മുൻപായി നിരതദ്രവ്യം ഓഫീസിൽ അടച്ച് രസീത് ഉൾപ്പെടെ ക്വട്ടേഷൻ സമർപ്പിക്കേണ്ടതുമാണ്. നിരതദ്രവ്യം 2000 രൂപ ഫോൺ: 9746310486
.













































































