ഇരട്ടയാർ ഗ്രാമ പഞ്ചായത്തും ജെപിഎം ആർട്സ് & സയൻസ് കോളേജ് സാമൂഹ്യ പ്രവർത്തക വിഭാഗവും ചേർന്ന് ‘ജീവിക്കാം പ്രകൃതിയെ നോവിക്കാതെ’ എന്ന ആശയത്തിൽ മാലിന്യ നിർമാർജ്ജനം നടത്തുകയും പ്രകൃതി സംരക്ഷണത്തിനായി മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ സംരക്ഷണ വേലി നിർമ്മിക്കുകയും ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ഇരട്ടയാർ ഗ്രാമ പഞ്ചായത്തും ജെപിഎം ആർട്സ് & സയൻസ് കോളേജ് സാമൂഹ്യ പ്രവർത്തക വിഭാഗവും ചേർന്ന് ‘ജീവിക്കാം പ്രകൃതിയെ നോവിക്കാതെ’ എന്ന ആശയത്തിൽ പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ഇരട്ടയാർ നോർത്ത് റോഡിൽ മാലിന്യ നിർമാർജ്ജനം നടത്തുകയും മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ സംരക്ഷണ വേലി നിർമ്മിക്കുകയും ചെയ്തു.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ മാലിന്യ നിർമാർജ്ജന പ്രചാരണം ഉദ്ഘാടനം ചെയ്തു.
ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ധനേഷ് ബി, അസിസ്റ്റന്റ് സെക്രട്ടറി ത്രേസ്യാമ്മ ജോസഫ് എന്നിവർ ആശംസ അറിയിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചുകൊണ്ട് എഡ്വിൻ ഷിനു സംസാരിക്കുകയും ചെയ്തു. മാലിന്യ മുക്ത നവകേരള സൃഷ്ടിയെ ലക്ഷ്യം വെച്ച് കൊണ്ടാണ് ഇരട്ടയാർ ഗ്രാമ പഞ്ചായത്തും ജെപിഎം കോളേജിലെ സാമൂഹ്യ പ്രവർത്തക വിഭാഗത്തിലെ വിദ്യാർത്ഥികളും ചേർന്ന് ഇത്തരത്തിൽ ഒരു പുതിയ ചുവടുവെപ്പ് നടത്തിയതെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. പ്രകൃതി സംരക്ഷണത്തിനായി വിദ്യാർത്ഥികൾ നടത്തുന്ന പ്രവർത്തനങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ അഭിനന്ദിച്ചു.