മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നൂറ്റിയേഴാമത് ജന്മദിനം കോണ്ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു
രാജീവ് ഭവനിൽ നടന്ന പരിപാടി .യൂ ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉൽഘാടനം ചെയ്തു. മണിപ്പൂർ സംസ്ഥാനത്ത് കലാപം കത്തിപ്പടർന്ന് കാലമേറെ ആയിട്ടും കലാപ ബാധിതരെ തിരിഞ്ഞു നോക്കാൻ പോലും തയാറാവാത്ത ഭരണാധികാരികൾ ഇന്ത്യ ഭരിക്കുമ്പോൾ ആണ് ഇന്ദിരാഗാന്ധിയെപ്പോലുള്ള ഒരു ഭരണാധികാരിയുടെ അഭാവം രാജ്യം തിരിച്ചറിയു ന്ന തെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യകാലഘട്ടത്തിലെ മഹത്തായ പാരമ്പര്യവും ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും കാലടിപ്പാടുകളും പിന്തുടർന്ന് ഇന്ത്യൻ ജനതയെ നയിച്ച പ്രധാനമന്ത്രി ആയിരുന്നു ഇന്ത്യരാജി. ജനങ്ങളുടെ പ്രിയദർശിനിയായി, നവീന ഭാരതത്തിന്റെ ഇതിഹാസ നായികയായി ലോകത്തെ അത്ഭുതപ്പെടുത്തിയ ഇന്ദിരാഗാന്ധിയുടെ ജീവിതം എരിഞ്ഞടങ്കിയെങ്കിലും ലോകം ഉള്ളിടത്തോളം കാലം അവരുട ഓർമ്മകൾ നില നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ദളിത് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട അരുൺകുമാർ കാപ്പുകാട്ടിൽ യോഗത്തിൽ വച്ചു ചുമതല ഏറ്റെടുത്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡണ്ട് ജോർജ് ജോസഫ് പടവൻ അനുസ്മരണ പ്രഭാഷണം നടത്തി. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി. എ. സജി, മുൻസിപ്പൽ ചെയർപേഴ്സൺ ബീനാ ജോബി, നേതാക്കളായ ജോമോൻ തെക്കേൽ, ഷാജി വെള്ളംമാക്കൽ, സിജു ചക്കുംമൂട്ടിൽ, അനീഷ് മണ്ണൂർ, ജോയി ആനിത്തോട്ടം, സിബി പാറപ്പായി, ജെസ്സി ബെന്നി,കെ. എസ്. സജീവ്,പി. എസ്. മേരിദാസൻ, എബ്രഹാം പന്തംമാക്കൽ, പൊന്നപ്പൻ അഞ്ചപ്ര ,ജൂലി റോയി ജയപ്രകാശ്, ശശികുമാർ, റുബി വേഴമ്പത്തോട്ടം, ഷിബു പുത്തൻ പുരക്കൽ, ഷാജൻ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിന് മുൻപായി ഇന്ദിരാ ഗാന്ധിയുടെ ചായാ ചിത്രത്തിന് മുന്നിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.