കട്ടപ്പന നഗരസഭ ഓഡിഎഫ് പ്ലസ് നഗരസഭയായി പ്രഖ്യാപിച്ചു
കട്ടപ്പന നഗരസഭയെ ഓഡി എഫ് പ്ലസ് നഗര സഭയായി പ്രഖ്യാപിച്ചു നഗരസഭ ചെയർപേഴ്‌സന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിൽ അംഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
29 സെപ്റ്റംബർ 2016 ൽ ഓ ഡി എഫ് ആയി പ്രഖ്യാപിച്ച നഗരസഭ ഓ ഡി എഫ് പ്ലസ് അനിവാര്യ മാനദണ്ഡങ്ങൾ എല്ലാം പാലിച്ച ശേഷമാണ് നഗരസഭ ഓഡിഎഫ് പ്ലസ് പ്രഖ്യാപനം നടത്തിയത് .
നഗരത്തിലെ 34 വാർഡുകളും ഓഡിഎഫ് പ്ലസ് പ്രഖ്യാപനം നടത്തിയ ശേഷമാണ് നഗരസഭ നടത്തിയത്. ഓഡിഎഫ് പ്ലസ് പ്രഖ്യാപനം സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും മറ്റും തുറസ്സായ മൂത്ര വിസർജ്ജനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും 1000 രൂപ വരെ പിഴ ഈടാക്കുന്നതാണെന്നും നഗരസഭ സെക്രട്ടറി വിജ്ഞാപനം ചെയ്തു.
പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനും ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കുന്നതിനും മാലിന്യങ്ങൾ അജൈവ ശാസ്ത്രീയ സംസ്കരണത്തിന് ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നതിനും കൃത്യമായി യൂസർ ഫീ നൽകുന്നതിനും എല്ലാവരും ശ്രദ്ധ ചെലുത്തേണ്ടതാണെന്നും നഗരസഭ അറിയിച്ചു.