Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾദൈവദാസന് ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ 19-ാം ശ്രാദ്ധാചരണത്തിന്റെ അഞ്ചാം ദിവസം സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ചാപ്പലില്‍ ഫാ. ജോൺസൺ മുണ്ടിയത്ത് CST വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു
ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ 19-ാം ശ്രാദ്ധാചരണത്തിന്റെ അഞ്ചാം ദിവസം സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ചാപ്പലില്‍ ഫാ. ജോൺസൺ മുണ്ടിയത്ത് CST വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു

തുടർന്ന് കബറിടത്തിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ത്ഥനക ളിലും ഏകദേശം 700-ഓളം ആളുകള്‍ പങ്കെടുത്തു.
തിങ്കളാഴ്ച്ച 5.30 ന് വിശുദ്ധ കുർബാനയ്ക്ക് ( ലത്തീൻ ക്രമം) റവ. ഫാ. ജോസ് മോൻ കൊച്ചു പുത്തൻപുരയിൽ MSFS ( വികാരി, സെൻ്റ് ജോസഫ് ലാറ്റിൻ ചർച്ച് ഇരുപതേക്കർ ) നേതൃത്വം നൽകും .
ഇരുപതാം തീയതി വരെ സെന്റ് ജോൺസ് ചാപ്പലിൽ 5.30 ന് ദിവ്യബലിയും ഒപ്പീസും ഉണ്ടായിരിക്കും.
സമാപന ദിവസമായ 21 ന് കട്ടപ്പന സെന്റ് ജോർജ് ഫോറോന പള്ളിയിൽ 4.30 മാർ ജേക്കബ് മുരിക്കൻ ദിവ്യബലിക്ക് നേതൃത്വം നൽകും.
തുടർന്ന് സെന്റ് ജോൺസ് ചാപ്പലിലെ കബറിങ്കലേക്ക് ജപമാല റാലിയും പ്രാർത്ഥനയും നടക്കും
















































































































