പനംകുട്ടിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 200 കുപ്പി മാഹി മദ്യം പിടികൂടി
പനംകുട്ടി പവർഹൗസ് പരിസരത്ത് വച്ച് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്കോഡും, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ KL 34 E 0581 നമ്പർ ദോസ്ത് വാഹനത്തിൽ രഹസ്യ അറയിൽ കടത്തിക്കൊണ്ടുവന്ന 200 കുപ്പി മാഹി മദ്യം എക്സൈസ് സംഘം പിടികൂടി. വാഹനത്തിൻറെ പ്ലാറ്റ്ഫോമിൽ രഹസ്യ അറ നിർമ്മിച്ച് ആണ് മദ്യം കടത്തിയത് രാജാക്കാട് മുക്കുടി സ്വദേശി അനന്തു (28) എന്നയാളാണ് മദ്യം കടത്തി കൊണ്ടുവന്നത് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജ്കുമാര്‍ ബി. പ്രിവന്റിവ് ഓഫീസർ അനീഷ് ടി എ . ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്കോഡ് അംഗങ്ങളായ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് നെബു എ സി പ്രിവന്റീവ് ഓഫീസർമാരായ സിജുമോൻ കെ എൻ. ലിജോ ജോസഫ് സിവിൽ എക്സൈസ് ഓഫീസർ ആൽബിൻ ജോസ് എന്നിവർ ചേർന്നാണ് കേസ് കണ്ടെത്തിയത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻസ് ചെയ്യും. രാജാക്കാട് കേന്ദ്രീകരിച്ച് ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മദ്യവിൽപ്പന നടത്തിവന്നയാളാണ് അനന്ദു. രാജാക്കാട് കനകക്കുന്ന് സ്വദേശി ബിജു എന്നയാളും ചേർന്നാണ് മദ്യവിൽപ്പന നടത്തുന്നതെന്ന് പ്രതി മൊഴി നൽകി. കേസിലെ കൂടുതൽ പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്സൈസ് പറഞ്ഞു.