ആരോഗ്യം
സ്റ്റോക്ക് തീർന്നു; കേരളത്തിൽ വാക്സിനേഷൻ മുടങ്ങുമെന്ന് മന്ത്രി


തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് വാക്സീൻ സ്റ്റോക്ക് തീർന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ചൊവ്വാഴ്ച മിക്ക ജില്ലകളിലും വാക്സിനേഷൻ ഉണ്ടാകില്ല.
അടുത്തമാസം 60 ലക്ഷം ഡോസ് വേണം. കൂടുതൽ വാക്സീനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.